സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, December 2, 2012

2012 ന്റെ കത്ത്


പ്രിയ സുഹ്രത്തെ,

ഇത് ഡിസംബര്‍ മാസം. തണുപ്പിന്റെ കുളിര്‍ കുപ്പായം ശരീരത്തെയും മനസ്സിനെയും ആവരണം ചെയ്യുന്ന മഞ്ഞു മാസം. ഞാന്‍ വന്ന പോലെ ഒരു പുതിയ കൂട്ടുകാരന്‍ നിന്നെ കാണുവാന്‍ ഡിസംബറിന്റെ അവസാനം കാത്തു നില്‍ക്കുന്നു .

പുതിയ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, സന്തോഷം, സമാധാനം അങ്ങനെ എന്തെല്ലാമാണ് ‍നിനക്ക് വേണ്ടി ആ കൂട്ടുകാരന്‍ കരുതിയിട്ടുണ്ടാവുക. അതെല്ലാം നീ ആശിക്കുന്നുണ്ടെന്നു എനിക്കറിയാം.

പക്ഷെ അതെല്ലാം ഞാന്‍ നിനക്ക് എത്രമാത്രം നല്‍കി എന്നത് എന്നേക്കാള്‍ കൂടുതല്‍ നിനക്കാണ് അറിയുക. അതില്‍ സന്തോഷമായിരുന്നോ കൂടുതല്‍? അതോ ദു:ഖമോ?

എന്റെ ഈ ചോദ്യം നിനക്ക് അരോചകമായി തോന്നാം. എന്നാലും ഈ വിടപറയുന്ന വേളയില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുള്ള അവകാശം എനിക്ക് നീ നല്‍കുമെന്ന് വിശ്വസിക്കുന്നു.

ചിലപ്പോള്‍ നിന്റെ വരും ജീവിതത്തില്‍ ഓര്‍മ്മിക്കാന്‍ ഇഷട്ടമുള്ളതോ ഇല്ലാത്തതോ ആയിരിക്കാം ഞാന്‍. എന്നിരുന്നാലും ഞാന്‍ നിന്റെ ജീവിതത്തില്‍ ഒരു നാള്‍ വന്നു പോവുക എന്നത് പ്രകൃതി നിയമമാണ്. ഞാന്‍ മൂലം നിനക്കുണ്ടായ ദുരിതത്തില്‍ ‍ഞാന്‍ ദു:ഖിക്കുന്നു.

പുതിയ സുഹൃത്ത് " 2013 " നിന്റെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കട്ടെ എന്ന് ആശംസിച്ചു കൊണ്ട് വിടവാങ്ങുന്നു.

എപ്പോഴെങ്കിലും ഓര്‍മ്മയില്‍ ഞാന്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...

പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട്,

സസ്നേഹം....
2012


11 comments:

  1. "2013" എല്ലാവര്ക്കും ജീവിതത്തില്‍ നന്മയും സന്തോഷവും സമാധാനവും ഐശ്വര്യവും നല്കട്ടെയെന്നു പ്രാര്‍ഥിച്ചു കൊണ്ട് പുതുവത്സരാശംസകള്‍ നേര്‍ന്നു...
    സസ്നേഹം

    ReplyDelete
  2. അഡ്വാന്‍സ് ആയിട്ട് പുതുവര്‍ഷാശംസകള്‍


    2012ല്‍ അവസാനിക്കുമെന്നൊക്കെ മായന്മാര് പറഞ്ഞാരുന്നു
    ഇനീം 29 ദിവസമുണ്ട്. എന്തുവേണോങ്കിലും സംഭവിക്കാം.
    ഒരു സര്‍വൈവര്‍ കിറ്റ് കിട്ടുമോന്ന് നോക്കട്ടെ

    ReplyDelete
  3. 2013 ഒന്ന് ആയിക്കോട്ടെ ഭായ്, 2012 ന് ഇനിയും നമ്മുടെ കൂടെ കുറച്ച് കാലമുണ്ടല്ലോ?

    ReplyDelete
  4. നന്നായി ഷാജു ഈ 2012നോടുള്ള ഈ വിടപറച്ചില്‍ ,,പുതിയ പ്രതീക്ഷ നല്‍കട്ടെ പുതുവര്‍ഷം,, ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  5. മനോഹരം ആശംസകള്‍

    ReplyDelete
  6. ആശംസകള്‍....
    പുതുവര്‍ഷാശംസകള്‍....
    മനോഹരം

    ReplyDelete
  7. ആശംസകള്‍...

    പുതുവര്‍ഷാശംസകള്‍....

    ReplyDelete
  8. ഷൈജു ,എന്‍റെ സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍ !

    ReplyDelete
  9. """Leverkusen want Sead KolasinacAouar is interested in coming to London.>> Arsenal's latest game He was just a backup."""

    ReplyDelete