സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Monday, April 29, 2013
നന്മയുടെ മാഷ്
ബഹളങ്ങള്‍ക്ക് നടുവിലൂടെയാണ് മാഷ് ക്ലാസ്സ് മുറിയിലേക്ക് കയറിച്ചെന്നത്. കുട്ടികളാരും താന്‍ ക്ലാസ്സില്‍ കയറിയത് ശ്രദ്ധിച്ചിട്ടില്ല എന്ന് ബോധ്യമായത് കൊണ്ടു മാഷ് അവരുടെ ശ്രദ്ധ ക്ഷണിക്കാനായി മേശയിന്മേല്‍ കൈ കൊണ്ടു ഒന്നുറക്കെ അടിച്ചു. ക്ലാസ്സ് നിശബ്ദമായി. കുട്ടികള്‍ എഴുന്നേറ്റു നിന്നു മാഷുടെ മുഖത്തേക്ക് ശ്രദ്ധിച്ചു. മാഷ് കുട്ടികളോട് ഇരിക്കുവാന്‍ പറഞ്ഞു. പെട്ടന്ന് കുട്ടികള്‍ക്കിടയില്‍ നിന്നു ഒരു ചോദ്യം ഉയര്‍ന്നു " മാഷേ..നമ്മുടെ ദൈവം അല്ലേ ശക്തിമാന്‍?
ഈ ചോദ്യം മാഷേ ഒന്നു ഞാട്ടിപ്പിച്ചു. എന്നാല്‍ ആ ഞെട്ടല്‍ മുഖത്ത് കാണിക്കാതെ പുഞ്ചിരിച്ചു കൊണ്ടു മാഷ് പറഞ്ഞു "എല്ലാവരം ഇരിക്കൂ..ആ ചോദ്യം ചോദിച്ച ആള്‍ മാത്രം ഒന്നു എഴുന്നേറ്റു നില്‍ക്കൂ..."
അപ്പോള്‍ ഒരു കൊച്ചു മിടുക്കൻ എഴുന്നേറ്റു നിന്നു. മാഷ് ചോദിച്ചു "എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം?"
അപ്പോള്‍ ആ മിടുക്കന്‍ വേറെ ഒരു കുട്ടിയെ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു " മാഷേ, ഇവന്‍ പറയുന്നു ദൈവത്തെക്കാള്‍ കൂടുതല്‍ ശക്തി അവന്റെ അള്ളാക്ക് ആണെന്ന്..? അത് ശരിയാണോ മാഷേ?
ഈ ചോദ്യം കേട്ടപ്പോള്‍ മാഷ് കുഞ്ഞു മനസ്സുകളിൽ വര്‍ഗ്ഗീയതയുടെ വിത്ത് പാകിയ മത ഭ്രാന്തന്മാരെ നിശബ്ദമായി ശപിച്ചുകൊണ്ട് കസേരയില്‍ ഇരുന്നു. മാഷുടെ നിശബ്ദത മുതലെടുത്ത് കുട്ടികള്‍ വീണ്ടും തമ്മില്‍ ചെറു ശബ്ദത്തോടെ ചര്‍ച്ചകള്‍ നടത്തുവാന്‍ തുടങ്ങി. മാഷ് ഓരോ കുട്ടിയുടെയും മുഖഭാവവും ചര്‍ച്ചയിലുള്ള താല്‍പ്പര്യവും ശ്രദ്ധിച്ചു. കുട്ടികളുടെ ശബ്ദം ഉയരുന്നത് കണ്ടപ്പോള്‍ മാഷ് വീണ്ടും മേശയിന്മേല്‍ കൈകൊണ്ടടിച്ചു കുട്ടികളെ നിശബ്ദരാക്കി.
മാഷ് കുട്ടികളോട് പുസ്തകവും പെന്‍സിലും എടുത്തു ദൈവത്തെ കുറിച്ച് ഓരോരുത്തര്‍ക്കും ഇഷ്ട്ടം ഉള്ളത് എഴുതുവാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ "എഴുതി കഴിഞ്ഞു" എന്നറിയിച്ചു. കുട്ടികളുടെ പുസ്തകങ്ങള്‍ ഓരോന്നായി അദ്ദേഹം വാങ്ങി പരിശോദിച്ചു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മൂന്ന് കാര്യങ്ങള്‍ ആണ് കുട്ടികള്‍ ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് കണ്ടപ്പോള്‍ മാഷുടെ അസ്വസ്ഥമായ മനസ്സ് ശാന്തമായി.
അദ്ദേഹം കുട്ടികളോട് പറഞ്ഞു "മക്കളെ... നിങ്ങള്‍ എല്ലാവരും ദൈവത്തെ കുറിച്ച് ഒരേ കാര്യം തന്നെയാണ് എഴുതിയിരിക്കുന്നത്. അതിന്റെ അര്‍ത്ഥം നമ്മുടെയല്ലാം ദൈവം ഒന്ന് തന്നെ എന്നതാണ്. അത് അള്ളാഹു ആയാലും ഈശ്വരന്‍ ആയാലും. മതമല്ല ദൈവം, സ്നേഹമാണ് ദൈവം. സ്നേഹം,കരുണ, നന്മ ഈ മൂന്നും ദൈവത്തില്‍ നിക്ഷിപ്തമാണ്. അത് നിങ്ങളിലും നിക്ഷിപ്തമാണ്. ജീവിതത്തില്‍ അത് ഒരിക്കലും നഷ്ട്ടപ്പെടരുത് ".
മാഷുടെ വാക്കുകൾ കുട്ടികൾ നിശബ്ദരായി കേട്ടിരുന്നു . അവർ പരസ്പ്പരം നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ കുട്ടികളെ നന്മയുടെ മാലാഖമാരായി മാഷിന് തോന്നി . തുടർന്നുള്ള മാഷുടെ സംസാരത്തിനിടയിൽ സ്കൂള്‍ വിടാന്‍ ഉള്ള മണി മുഴങ്ങി. മാഷുടെ അനുവാദം ലഭിച്ച ശേഷം കുട്ടികള്‍ അവരവരുടെ പുസ്തക സഞ്ചിയുമായി പുറത്തേക്കു ഓടുവാൻ തുടങ്ങി. കുട്ടികൾക്ക് ശേഷം മാഷും സ്കൂൾ വിട്ടിറങ്ങി.
വഴി മദ്ധ്യേ അസ്സഹിഷ്ണുതയുടെ വർഗ്ഗീയ വിഷം ചീറ്റികൊണ്ട് കുട്ടികൾക്ക് നടുവിലൂടെ കടന്നു വന്ന മത സംഘടനയുടെ ജാഥ മാഷുടെ മനസ്സിൽ വീണ്ടും ആശങ്കയുടെ കരി നിഴൽ വീഴ്ത്തി.
Labels:
ചെറുകഥകള്‍
Subscribe to:
Post Comments (Atom)
സമകാലിനം ,
ReplyDeleteപിഞ്ചു മനസ്സുകളില്‍ പൊലും വിഷവിത്തുകള്‍
പാകുവാന്‍ അവര്‍ക്കായിരിക്കുന്നു ...
നന്മയുടെ കോട്ടകള്‍ തകര്‍ന്ന് വീഴുന്നു ..
സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി കെട്ടി പൊക്കുന്ന
മതിലുകള്‍ക്ക് കാലം മാപ്പ് കൊടുക്കില്ല ..
ഒരൊ മനസ്സിനേയും വേര്‍തിരിക്കുന്ന
മത ഭ്രാന്തമാര്‍ക്ക് ഇടം കൊടുക്കാതിരിക്കുക ..
നന്മ പുലരുന്ന മാഷന്മാരിലൂടെയ്ങ്കിലും
പുതിയ തലമുറ വെളിച്ചം കാണട്ടെ ..
നന്മയുള്ളൊരു പൊസ്റ്റ് സഖേ ..
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
ReplyDeleteമതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കു വച്ചു, മനസ്സു പങ്കുവച്ചു
നല്ല വിഷയം.ആശംസകള്‍
ReplyDeleteനല്ല വിഷയം നല്ല എഴുത്ത് മനുഷ്യ മനസ്സുകളില്‍ കുത്തി വെക്കപ്പെടുന്ന മത ബ്രാന്തുകള്‍ കാലം മാറട്ടെ നന്മ വിളയട്ടെ
ReplyDeleteആദ്യാക്ഷരം പഠിക്കുന്നതിനു മുമ്പേ നമ്മുടെ മതം, നമ്മുടെ ദൈവം എന്നൊക്കെ വേര്‍തിരിച്ചു വിടുന്ന സമൂഹത്തിലെ പ്രവണതകളെ തുറന്നു കാട്ടിയ ഒരു പോസ്റ്റ്. പരസ്പരം സ്നേഹിക്കുന്ന ഒരു സമൂഹം വളര്‍ന്നു വരട്ടെ
ReplyDeleteനന്മയുടെ കഥ
ReplyDeleteഇവിടെ എത്തി അഭിപ്രായങ്ങൾ നല്കിയ പ്രിയ സുഹൃത്തുക്കൾക്ക്
ReplyDeleteഎന്റെ നന്ദി .
"""Aouar is interested in coming to London.>> Lyon rejected an offer of 35 million euros from Arsenal."""
ReplyDelete