വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ ഞങ്ങളുടെ കോളേജ് സൗഹൃദങ്ങൾ. കാലങ്ങൾക്ക് മായ്ച്ചു കളയുവാൻ സാധിക്കാത്ത സുഹൃത്ത് ബന്ധങ്ങൾ.
പ്രിയപ്പെട്ട എന്റെ ( ഞങ്ങളുടെ) കൂട്ടുകാരി "ലൗലീത" യുടെ മനോഹരമായ ശബ്ദത്താൽ ആലപിച്ച "കൊച്ചുമുല്ലയും കുഞ്ഞുപെങ്ങളും" എന്ന എന്റെ കുട്ടിക്കവിത.
മുല്ലേ....മുല്ലേ....
കൊച്ചു മുല്ലേ...
എന്തേ നീ പൂക്കാഞ്ഞു!
എന്‍ കുഞ്ഞു പെങ്ങടെ
തലയില്‍ ചൂടാന്‍
ഒരു മുഴം പൂ തരാഞ്ഞു!
എന്നും പുലര്‍ക്കാലെ
നിന്നരില്‍ മിഴിയാ
കണ്ണുമായി അവള്‍ നില്‍പ്പൂ...
ഇളം കുഞ്ഞു കയ്യാല്‍
എത്ര കുടം വെള്ളം
അവള്‍ നിനക്കേകി...
നിന്‍ കൊച്ചു നാമ്പുകള്‍
കല്ലില്‍ പടരുമ്പോള്‍
അവള്‍ തന്‍ മിഴികളില്‍
വിടര്‍ന്നു ഒരായിരം
മുല്ല മൊട്ടുകള്‍...
ലോലമാം ആ കുഞ്ഞു
ഹൃദയത്തെ നോവിക്കാന്‍
കല്ലില്‍ പന്തലിച്ച നിന്‍ മനസ്സ്
കല്ലോളം വളര്‍ന്നോ?
മുല്ലേ...കൊച്ചു മുല്ലേ...
എന്തേ നീ പൂക്കാഞ്ഞു!
എന്‍ കുഞ്ഞു പെങ്ങടെ
തലയില്‍ ചൂടാന്‍
ഒരു മുഴം പൂ തരാഞ്ഞു!
എന്നും പുലര്‍ക്കാലെ
നിന്നരില്‍ മിഴിയാ
കണ്ണുമായി അവള്‍ നില്‍പ്പൂ...
ഇളം കുഞ്ഞു കയ്യാല്‍
എത്ര കുടം വെള്ളം
അവള്‍ നിനക്കേകി...
നിന്‍ കൊച്ചു നാമ്പുകള്‍
കല്ലില്‍ പടരുമ്പോള്‍
അവള്‍ തന്‍ മിഴികളില്‍
വിടര്‍ന്നു ഒരായിരം
മുല്ല മൊട്ടുകള്‍...
ലോലമാം ആ കുഞ്ഞു
ഹൃദയത്തെ നോവിക്കാന്‍
കല്ലില്‍ പന്തലിച്ച നിന്‍ മനസ്സ്
കല്ലോളം വളര്‍ന്നോ?
മുല്ലേ...കൊച്ചു മുല്ലേ...
No comments:
Post a Comment