സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Friday, May 13, 2011

മുസ്വല്ല!




മൂന്ന് മുഴം നീളമുള്ള
വെറുമൊരു പായായാണ്
നീയെങ്കിലും..

അറിയുന്നു നിര്‍വൃതി
ഇരു പാദങ്ങള്‍
നിന്നില്‍ ഉറപ്പിക്കുമ്പോള്‍.

ദ്രിഷ്ട്ടി പതിപ്പിക്കാന്‍
നിന്നില്‍ ഒരു ശക്തിയില്ലെങ്കിലും
അറിയുന്നു പ്രപഞ്ച നാഥന്റെ
സാമീപ്യം നിന്‍ ഉള്‍കളത്തില്‍.

കൈകാല്‍ മുട്ടുകള്‍ കുനിഞ്ഞു
മടങ്ങി വീഴുമ്പോള്‍
അധമനാം എന്റെ അധര്‍മ്മങ്ങള്‍
കണ്ണീരായി നിറയുന്നു നിന്നില്‍.

മണ്ണില്‍ വിരിച്ച നിന്നില്‍
ശിരസ്സ്‌ നമിക്കുമ്പോള്‍
വെറും മണ്ണാണ് ഞാനെന്ന
ബാധം നിറയുന്നു നെഞ്ചില്‍.

അടങ്ങിയിരുന്നു സലാം വീട്ടുമ്പോള്‍
തെളിനീര്‍ മനസ്സുമായി വീണ്ടും
ഈ പായയില്‍ സുജൂത് ചെയ്യാന്‍
കരുണയേകണേ തമ്പുരാനേ..

13 comments:

  1. അവനവന്‍ സ്വയം തിരിച്ചറിയുമ്പോള്‍
    എവിടെയും പ്രാര്‍ത്ഥിക്കുവാന്‍ കഴിയും..
    സ്വന്തം കഴിവുകളില്‍ വിശ്വാസവും
    ആഗ്രഹങ്ങളെക്കാള്‍ അവയില്‍ എത്തിപ്പിടിക്കാനുള്ള
    പ്രവര്‍ത്തനങ്ങളും ഇളകാത്ത മനസും
    ഒന്നിച്ചു നിന്നാല്‍ ദൈവം അവന്റെ കൂടെ തന്നെ ഉണ്ടാവും..
    ---
    എഴുതിയത് വളരെ നന്നായിട്ടുണ്ട്..
    ആശംസകള്‍ !

    ReplyDelete
  2. മണ്ണില്‍ വിരിച്ച നിന്നില്‍
    ശിരസ്സ്‌ നമിക്കുമ്പോള്‍
    വെറും മണ്ണാണ് ഞാനെന്ന
    ബാധം നിറയുന്നു നെഞ്ചില്‍.

    good one

    ReplyDelete
  3. പ്രിയപ്പെട്ട ഷൈജു,
    ഇത് ഒരത്ഭുതം തന്നെ...ഇന്ന് ഞാന്‍ ഓര്‍ത്തു...മുസ്ലിം പള്ളികളെ കുറിച്ച്!ഇത് വരെ ഒരു മുസ്ലിം പള്ളി ഞാന്‍ അകത്തു കയറി കണ്ടിട്ടില്ല..കാണാന്‍ വലിയ മോഹമുണ്ട്.മുസ്വല്ല എന്ന് കേട്ടിട്ടേയില്ല...
    മനുഷന്‍ എത്ര നിസ്സാരന്‍ എന്നു കാണിച്ചു തരുന്നു താങ്കളുടെ വരികള്‍...
    പെരുത്ത്‌ ഇഷ്ടമായി...
    ഒരു പാട് നന്ദി!
    ഇന്ഷ അള്ള!
    ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  4. മരണമെന്ന യാധാര്ത്യം മനുഷ്യന്‍ എപോഴും ഓര്‍ത്തിരുന്നെന്കില്‍ ..മുസല്ലകളും ,ആരാധനാലയങ്ങളും ,ആതമ വിഷുദ്ധി കൊണ്ട് നിറഞ്ഞെനേ ...മരണത്തിന് മുന്‍പില്‍ മനുഷ്യന്‍ എത്ര നിസ്സാരന്‍ ..

    ReplyDelete
  5. മുസ്വല്ല വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി..

    ReplyDelete
  6. വളരെ നല്ല വരികള്‍..ആശംസകള്‍ !

    ReplyDelete