സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Saturday, June 18, 2011
മഴക്കാലം
മഴക്കാലം...
മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മകള്‍ വാരി വിതറും...
മഴത്തുള്ളികള്‍ പോലെ...
പുതുമഴയുടെ ഗന്ധം പോലെ....!
കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍..
നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍..
അവയെ മാറോടന്നക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി..
ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും..
മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്..
ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....
എന്ത് രസം കാണാന്‍ !
ദാ വരുന്നു ഒരു തുള്ളിക്ക് ഒരു കുടം ആയി.....
ചറ പറ എന്ന് മൂളി കൊണ്ട്.....
എല്ലാം ഇപ്പൊഴും മനസ്സില്‍ മായാത്ത മഴവില്‍ ആയി...,
പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും...
എല്ലാം ഓര്‍മ്മകള്‍...
Labels:
ഓര്‍മ്മകള്‍
Subscribe to:
Post Comments (Atom)
പുതുമഴ നനഞ്ഞ പോലെ..കൊള്ളാം നന്നായി...ഇച്ചിരി വലുതാക്കി ഇവിടെയിടാമായിരുന്നു..വേർഡ് വെരിഫിക്കേഷൻ സെറ്റിംഗ്സിൽ പോയി മാറ്റുന്നതും നന്നായിരിക്കും..
ReplyDeleteഖത്തറില്‍ മഴ പെയ്തോ!!!ഫോട്ടോയും വരികളും നല്ലത്.
ReplyDeleteഇവിടെ വരുന്ന എന്റെ കൂട്ടുകാര്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ടിലാതെ ഇരിക്കാന്‍ സഹോദരി സീതയുടെ അഭ്യര്ത്ഥന മാനിച്ചു ചിത്രവും എഴുത്തും വെവ്വേറെ ആക്കി.
ReplyDeleteഇല്ല അജിത്തേട്ടാ..ഇവിടെ മഴ ഒന്നും പെയ്തിട്ടില്ല.
മനസ്സിലും ഓര്‍മകളിലും മഴ പെയ്യുന്നല്ലേ.. കൊള്ളാം...
ReplyDeleteമഴക്കാലവും സ്വപനം കണ്ടു നടക്കുന്ന പ്രവാസിക്ക് അതെന്നും മരീചികയാണ്..
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട് !!
ReplyDeleteമനസ്സില്‍ പെയ്യുന്ന മാണിക്യ മഴ.. മറക്കുവാനാവില്ല ഒരിക്കലും
ReplyDeleteപെയ്യട്ടെ..
ReplyDeleteതകര്‍ത്ത് പെയ്യട്ടെ ..
മഴയും,
പോസ്റ്റും...
##please remove word verification.
മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്..
ReplyDeleteആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....
ഇരുട്ടുകുത്തിപെയ്യാനൊരുങ്ങുന്നൊരു മഴ!
----------------
എല്ലാവരും പറഞ്ഞ നിലക്ക് ചെറുതും പറഞ്ഞേക്കാം
വേഡ് വെരിഫിക്കേഷന്‍ ഒരു ചടങ്ങ് തന്നാണേ. അതൊന്ന് എടുത്ത് മാറ്റ്. ഡാഷ്‍ബോര്‍ഡില്‍, ക്രമീകരണങ്ങളില്‍, അഭിപ്രായത്തില്‍ ക്ലിക്കിയാല്‍ താഴെ ആയി കാണാം അതിനുള്ള വഴി. അപ്പൊ എല്ലാം പറഞ്ഞപോലെ!
ഇടവപ്പാതിപ്പെരുമഴയാ-
ReplyDeleteണിടിയും മഴയും പൊടി പൂരം
പുരമുറ്റത്തെപ്പുളിമാവിന്മേല്‍
ഒരു ഗന്ധര്‍വന്‍ പാടുന്നു-പി.ഭാസ്കരന്‍
ഇഷ്ടായീട്ടോ ...മഴയെക്കുറിച്ച് എന്തെഴുതിയാലും ആര്‍ക്കാ ഇഷ്ടമാവാത്തെ.....
ReplyDeleteമഴ മഴ!!!
ReplyDeleteനന്നായിരിക്കുന്നു ഷൈജു.