സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, June 26, 2011

അശ്രദ്ധ.. ഒരു മരണ കാരണം



എപ്പോഴാണ് അത് സംഭവിച്ചത് എന്ന്‌ ഓര്‍ക്കാന്‍ പോലും അയാള്‍ക്ക്‌ കഴിയുന്നില്ല. അതിനു മുമ്പേ എല്ലാം സംഭവിച്ചു. ഒരു ഉറുമ്പിനെ ഞെരിച്ചു കൊല്ലുന്ന നിമിഷം മാത്രമേ അതിനു വേണ്ടി വന്നോള്ളൂ.. അത്രയും എടുത്തോ..? വേദന എത്രത്തോളം എന്നറിയും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു.

"സന്ദരനായിരുന്നു ഞാന്‍. എന്നിട്ടും ഓടികൂടിയവര്‍ നോക്കാന്‍ ഭയപ്പെടുന്നു. അവര്‍ ഭയപ്പെടാന്‍ മാത്രം വിരൂപന്‍ ആയി പോയോ ഈ ഞൊടിയിടയില്‍ ഞാന്‍ ..." അയാള്‍ സ്വയം ചോദിച്ചു.

ദാ..ഞാന്‍ ഉണര്‍ന്നു.
ഈ ലോകം ഏതാണ്‌..?
ആരും കാണുന്നില്ലേ എന്നെ..??
ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ..??
അങ്ങനെ ഉറക്കെ പറയണം എന്നുണ്ടായിരുന്നു‌..പക്ഷെ വാക്കുകള്‍ വരുന്നില്ല.


കൂടിനിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു പോലീസ് ജീപ്പും ആംബുലന്‍സും പാഞ്ഞെതിയിരിക്കുന്നു. എല്ലാം കഴിഞ്ഞു എന്ന്‌ ചിലര്‍ പരസ്പ്പരം പറയുന്നു.

പതിയെ അയാള്‍ എന്താണ് സംഭവിച്ചത് എന്ന്‌ ഓര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലില്‍ സംസാരിച്ചു റോഡ്‌ മുറിച്ചു കടക്കുന്നു..ഒരു ട്രെയിലര്‍ പാഞ്ഞു വരുന്നു...പിന്നെ..പിന്നെ..

അയാള്‍ എല്ലാം ഓര്‍ത്തെടുക്കുബോഴേക്കും ആംബുലന്‍സും ജീപ്പും അയാളുടെ മൃതദേഹവുമായി മോര്‍ച്ചറി ലക്ഷ്യമാക്കി പാഞ്ഞു..

14 comments:

  1. മരണത്തിന്റെ പുതിയ മുഖം കൊലയാളി ആര് മൊബൈലോ ട്രൈലരോ അതോ അശ്രദ്ധയോ

    ReplyDelete
  2. കുഞ്ഞുകഥ ഇഷ്ടപ്പെട്ടു.പാകത്തിലുള്ള ഘടനയും വരികളും കൊരുത്ത് ഒരു സന്ദേശം കൈമാറുന്നുണ്ട് ഈ കഥ.ഭാവുകങ്ങള്‍.

    ReplyDelete
  3. പോസ്റ്റ് മോര്‍ട്ടം ചിന്തകള്‍ നന്നായിട്ടുണ്ട്

    ReplyDelete
  4. നന്നായി...നല്ല കഥ...ഒരു ചെറിയ അശ്രദ്ധ...അതിനു കൊടുക്കേണ്ടി വരുന്നത് ഒരു ജീവന്റെ വില...

    ReplyDelete
  5. കുറഞ്ഞ വരികളില്‍ വലിയ ചിന്ത
    ആശംസകള്‍

    ReplyDelete
  6. പോസ്റ്റ്‌ നന്നായിട്ടുണ്ട്... ആശംസകള്‍. കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു...
    അബസ്വരങ്ങള്‍.com

    ReplyDelete
  7. മരണം..അതെപ്പോഴാണ്‌,എവിടെവെച്ചാണ് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഏക യാഥാര്‍ത്ഥ്യം!

    ReplyDelete
  8. മെസ്സേജുകള്‍ കൈമാറുന്ന ഇത്തരം ചെറുകഥകള്‍ അഭിനന്ദനാര്‍ഹം തന്നെ. ആശംസകള്‍ ഷൈജു

    ReplyDelete
  9. കുറഞ്ഞ വരികള്‍ കൊണ്ട് പറഞ്ഞ സന്ദേശം...

    നന്നായിട്ടുണ്ട്.

    ആശംസകള്‍!

    ReplyDelete
  10. കുഞ്ഞു കഥയില്‍ കൂടുതല്‍ കാര്യങ്ങള്‍...ഇഷ്ടായി. ആശംസകള്‍.

    ReplyDelete
  11. മനോഹരമായ അവതരണം.. കുറഞ്ഞ വരികളില്‍.. ഭാവുകങ്ങള്‍

    ReplyDelete
  12. Dear, you are shining more, keep writing. Best wishes, Kabeer

    ReplyDelete
  13. പോസ്റ്റ്‌ നന്നായി ..ഒരു ഗുണോപദേശം ആണ് ഇതിലെ സന്ദേശം..ഭാവുകങ്ങള്‍..

    ReplyDelete