സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, July 23, 2011

ജന്മം; കേവലം ഒരക്കം!




തിരക്ക് പിടിച്ച ജീവിതങ്ങളെ പോലെ വളരെ ധൃതിയില്‍ തന്നെയാണ് കലണ്ടറിലെ കറുപ്പും ചുവപ്പും കലര്‍ന്ന ഓരോ ദിനങ്ങളും കടന്നു പോകുന്നത്. മണമുള്ളതും മണമില്ലാത്തതുമായ മൊട്ടായി വളര്‍ന്നു വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ പോലെ മനുഷ്യ ജീവിതവും ഈ ഭൂമിയില്‍ ഓരോ ദിനങ്ങളായി വിട പറയുന്നു.

പ്രിയതാരമായ ഓര്‍മ്മകള്‍ നല്‍കി പിരിഞ്ഞു പോകുന്ന ദിനങ്ങള്‍...
ദുഖങ്ങളുടെ തീരാകണ്ണീര്‍ എക്കാലത്തേക്കും പെയ്തു തീര്‍ത്തു ഒഴിഞ്ഞു പോകുന്നു ദിനങ്ങള്‍...
ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നു പോകുന്നു വേറെ ദിനങ്ങള്‍...
ഒരു വസന്തം ഭൂമിയില്‍ തീര്‍ത്തു കടന്നു പോകുന്നു ചുരുക്കം ചില ദിനങ്ങള്‍...

അങ്ങനെ വ്യത്യസ്ഥങ്ങളായ പൂക്കളായി കൊഴിയുന്ന ഓരോ ജന്മങ്ങള്‍ കലണ്ടറിലെ ഓര്‍മിക്കപ്പെടുന്നതും അല്ലാത്തതുമായ ദിനങ്ങള്‍ ആയി ഒരുനാള്‍ അവശേഷിക്കുന്നു. അക്കങ്ങളിലൂടെ ഓടി തളര്‍ന്നു ഒരു നാള്‍ വെറും ഒരു അക്കത്തില്‍ ഒര്മിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.

എത്രയോ ജന്മങ്ങള്‍ ഓരോ കാലഘട്ടത്തിന്റെ ശേഷിപ്പുകളില്‍ മാത്രമായി കലണ്ടറില്‍ ഓരോ അക്കമായി ഉറങ്ങി കിടക്കുന്നു.‍ കേവലം ഒരു പൂ പോലെ പൊഴിഞ്ഞു കലണ്ടറില്‍ ഒരക്കമായി മാറി നാളെ ആരുടെയെങ്കിലും മനസ്സില്‍ നല്ല സുഗന്ധമുള്ള ഓര്‍മകളായി ആ അക്കം തെളിഞ്ഞാല്‍ ഭൂമിയില്‍ പൊഴിഞ്ഞ ആ ജന്മം ധന്യമായി.

17 comments:

  1. എണ്ണിക്കുറയുന്നതായുസ്സും
    മണ്ടിമണ്ടിക്കരേറുന്നു മോഹവും...

    ReplyDelete
  2. ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നീല കാലം...
    കൊഴിയുന്ന കരിയിലകൾ നാഴിക വിനാഴികകൾ കഴിയുന്നു നിറമുള്ള കാലം...

    കലണ്ടറിലെ നാളുകൾക്കൊപ്പം അടർന്നു വീഴുന്നത് ജീവിതത്തിന്റെ നാൾ വഴികൾ..

    ReplyDelete
  3. കത്തി കരിഞ്ഞ ചാര പടലങ്ങളും
    ചെത്തി തേച്ച കുഴിമാടങ്ങളും
    ചിതറി വീണ ചില ഓര്‍മകളും
    ശിതിലമീ ചിന്തയില്‍ ഭാകി

    ReplyDelete
  4. എണ്ണ പെട്ട് കൊണ്ടിരിക്കുന്നു അക്കങ്ങള്‍

    ReplyDelete
  5. അക്കങ്ങളിലൂടെ ഓടി തളര്‍ന്നു ഒരു നാള്‍ വെറും ഒരു അക്കത്തില്‍ ഒര്മിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.


    ഒര്മിക്കപെടാതെ പോകുന്നവരാണ് അധികവും..

    ReplyDelete
  6. എല്ലാ അനുമോദനങ്ങളും.

    ReplyDelete
  7. ഒരക്കമായി എങ്കിലും ഓര്‍മിക്കപ്പെടുമോ? സംശയമാണ്...

    നന്നായി എഴുതി.

    ReplyDelete
  8. പൊഴിഞ്ഞു കലണ്ടറില്‍ ഒരക്കമായി മാറി നാളെ ആരുടെയെങ്കിലും മനസ്സില്‍ നല്ല സുഗന്ധമുള്ള ഓര്‍മകളായി ആ അക്കം തെളിഞ്ഞാല്‍ ഭൂമിയില്‍ പൊഴിഞ്ഞ ആ ജന്മം ധന്യമായി.
    ------------------------------------
    എങ്കില്‍ ഈ ജന്മം എത്ര ധന്യം ....നല്ല ചിന്ത ഷൈജു!!!

    ReplyDelete
  9. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹ്ര്തുക്കള്‍ക്കും എന്റെ നന്ദി.
    ധനകൃതി, ഇതില്‍ മനസിലാവാന്‍ ഒന്നുമില്ല. എന്റെ മനസ്സില്‍ തോന്നിയത് കോരിയിട്ടു അത്ര മാത്രം.
    എല്ലാവര്ക്കും നന്മകള്‍ നേരുന്നു. സസ്നേഹം..

    ReplyDelete
  10. കഴിഞ്ഞു പോയ കാലം കാറ്റിനക്കാരെ
    കൊഴിഞ്ഞു വീണ രാഗം കടലിനക്കരെ

    ReplyDelete
  11. നാളെ ആരുടെയെങ്കിലും മനസ്സില്‍ നല്ല സുഗന്ധമുള്ള ഓര്‍മകളായി ആ അക്കം തെളിഞ്ഞാല്‍ ഭൂമിയില്‍ പൊഴിഞ്ഞ ആ ജന്മം ധന്യമായി.

    ReplyDelete
  12. കലണ്ടറില്‍ നിന്നും കറുത്ത പക്ഷികള്‍/
    കരിയടുപ്പിലേയ്ക്ക്‌ അടര്‍ന്നു വീഴുന്നു.....

    ചുള്ളിക്കാടിണ്റ്റെ വരികള്‍ ഓര്‍ത്തുപോയി..

    ReplyDelete
  13. shaiju,

    I am here in Saudi arabia. see u again.

    With love
    Kattil abdul nissar

    ReplyDelete
  14. ente arivillaymayoo thankalude arivinte parammyatha mulamoo ,,.,.,.,

    chindikkathathu kondoo chinda illathathinaloo ,.,.,.,

    again i am telling u onnnum manasilayilla

    onnu manasilayi chindayude thulassil ഷൈജു.എ.എച്ച് thattu [[::ധനകൃതി::]] ye kkal thannu thannee,.,.,.,.,.,

    ReplyDelete
  15. നല്ല ഒഴുക്കുള്ള എഴുത്ത്...

    ആശംസകള്‍

    ReplyDelete