സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, September 20, 2011

സഹയാത്രികന്റെ ഡയറി



പുറത്തെ കാഴ്ചകള്‍ മടുത്തപ്പോള്‍ മാത്രമാണ് തന്റെ അടുത്ത് ആരാണ് ഇരിക്കുന്നത് എന്നറിയാന്‍ അയാള്‍ ശ്രമിച്ചത്‌. പക്ഷെ ഇരിപ്പിടത്തില്‍ സഹായാത്രീകന്റെ സ്ഥാനത്തു ഒരു ഡയറി മാത്രം. അയാള്‍ അത്ഭുതപ്പെട്ടു. ഇയാള്‍ എവിടെ പോയി? ഇറങ്ങാന്‍ നേരം ഡയറി എടുക്കാന്‍ മറന്നു പോയി കാണുമോ? സഹായാത്രീകനെ കുറിച്ചുള്ള ചിന്തകളുമായി അയാള്‍ ആ ഡയറി എടുത്തു വെറുതെ പേജുകള്‍ മറിച്ച് നോക്കുമ്പോള്‍ ഒരു കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു.

പ്രിയ സുഹ്രത്തെ..
യാത്രക്കാരാണ് നമ്മള്‍.
ഞാനും താങ്ങളും ഒരേ വാഹനത്തില്‍ തന്നെയാണ് സഞ്ചരിക്കുന്നത്.
നമ്മുടെ ഇരിപ്പിടങ്ങളും ഒന്നു തന്നെ.
താങ്കള്‍ മുഖം ഒന്നു തിരിച്ചാല്‍ എന്നെ കാണാം.
അതുപോലെ ഞാന്‍ ഒന്നു വിളിച്ചാല്‍ താങ്കള്‍ എന്നെ ശ്രദ്ധിക്കും.
പക്ഷെ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചു യാത്ര ചെയ്യുന്ന താങ്കളെ ഞാന്‍ എങ്ങനെ വിളിക്കും?
ഇതു യാത്രയല്ലേ...! വിളിച്ചു ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ! , യാത്ര ആസ്വദിക്കൂ..ഞാന്‍ അടുത്ത് തന്നെയുണ്ട്‌.
പുറം കാഴ്ചകളുടെ ആസ്വാദനം മടുപ്പിക്കുമ്പോള്‍ ഒന്നു എന്നിലേക്ക്‌ മുഖം തിരിക്കുക.
മംഗളങ്ങള്‍ നേരുന്നു.
എന്ന്‌ സ്വന്തം,
സഹയാത്രികന്‍


ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അയാളില്‍ വല്ലാത്തൊരു വിഷമം ഉടലെടുത്തു. ആരാണിയാള്‍? വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു? ആരെ കുറിച്ചാവും ഇയാള്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്? തന്നെ അറിയുന്നവര്‍ ആരെങ്കിലും ആവുമോ? മറവിയുടെ അഗാതങ്ങളില്‍ താഴ്ന്നു പോയ പഴയ മുഖങ്ങളെ അയാള്‍ തപ്പിയെടുക്കാന്‍ ശ്രമിച്ചു. പല മുഖങ്ങളും ഓര്‍മകളുടെ കൈകളില്‍ കുടുങ്ങി. പക്ഷെ ആ മുഖങ്ങള്‍ ആണോ ഇതെഴുതിയത് എന്നറിയാന്‍ അയാള്‍ക്ക്‌ കഴിവില്ലായിരുന്നു.

എന്നാലും യാത്രയുടെ സുഖത്തില്‍ നല്ല വരികള്‍ എഴുതിയ ആ സഹായാത്രീകനെ ശ്രദ്ധിക്കാന്‍ മറന്നു പോയതില്‍ അയാള്‍ക്ക്‌ നിരാശയായി. വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിക്കുമ്പോള്‍ പെട്ടെന്നൊരാള്‍ ആ ഇരിപ്പിടത്തില്‍ വന്നിരുന്നു. അപ്പോള്‍ അയാള്‍ ആ ഡയറി എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു: ഇതു താങ്കളുടെ ഡയറിയാണോ?
പക്ഷെ ആ യാത്രികന്‍ അയാളുടെ ചോദ്യത്തിന് മറുപടിയൊന്നും നല്‍കിയില്ല. പുതിയ യാത്രികനും തന്നെ പോലെ പുറത്തെ കാഴ്ചകള്‍ കാണുവാനുള്ള വ്യഗ്രതയില്‍ ആണെന്ന് അയാള്‍ക്ക്‌ മനസിലായി. അപ്പോള്‍ കൂടുതല്‍ ഒന്നും ആ സഹയാത്രികനോട് ചോദിക്കാന്‍ അയാള്‍ താല്പ്പര്യപ്പെട്ടില്ല.

തന്നെ പോലെ സഹയാത്രികരെ മറന്നു സ്വന്തം ജീവിതയാത്രയുടെ സുഖങ്ങളില്‍ ലയിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഡയറി കുറിപ്പുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരിക്കട്ടെ എന്നാശിച്ചു കൊണ്ടു ലക്ഷ്യം എത്തിയപ്പോള്‍ ആ ഡയറി ഇരിപ്പിടത്തില്‍ ഉപേക്ഷിച്ചു കൊണ്ടു അയാള്‍ എഴുന്നേറ്റു...

35 comments:

  1. ഇഷ്ടായി ........
    ഓര്‍മ്മപെടുതലിനു നന്ദി

    ReplyDelete
  2. മറന്നുപോകുന്ന സഹയാത്രിക സാന്നിധ്യങ്ങൾ

    ReplyDelete
  3. സഹയാത്രികരെ മറന്നു സ്വന്തം ജീവിതയാത്രയുടെ സുഖങ്ങളില്‍ ലയിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഡയറി കുറിപ്പുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരിക്കട്ടെ...very nice short story,,,

    keep it up all the very best

    ReplyDelete
  4. നന്നായിട്ടുണ്ട്,,,, നമ്മള്‍ നമ്മളിലേക്കു മാത്രമായി ഒതുങ്ങികൂടുന്നത് തീര്‍ച്ചയായും നമുക്ക് നല്ലതിനാകില്ല,,,, ഭാവുകങ്ങള്‍,,,

    ReplyDelete
  5. സഹയാത്രികന്‍ നന്നായിരിക്കുന്നു

    ReplyDelete
  6. ചെറുതാനേലും നല്ല ഒരു മെസേജ് ഉള്ള പോസ്റ്റ്‌ ആയിരുന്നു..ആശംസകള്‍.

    ReplyDelete
  7. ഹൃദയസ്പര്‍ശിയായ കൊച്ചു കഥ, നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി....

    ReplyDelete
  8. ഇഷ്ടപ്പെട്ടു.നല്ല രചന

    ReplyDelete
  9. Nalla Rajanakalude ittavattam ......
    Nannakunnund.......

    Ithilude Vannu Afiprayangal Parayane
    Click Me

    ReplyDelete
  10. ഷൈജുവിന്,,,കുറഞ്ഞ വരികളില്‍ ഒരു നല്ല കഥ ,,
    ഒരു അപേക്ഷകൂടി ,പുതിയ പോസ്റ്റുകള്‍ എനിക്കും കൂടി ഒന്ന് മെയില്‍ വിടണേ ...

    ReplyDelete
  11. വളരെ നന്നായിട്ടുണ്ട്. ചെറിയ കഥയിൽ വലിയ കാര്യം...
    ഞാനെന്നതിലേക്ക് ഒതുങ്ങി പോവുന്ന സമൂഹത്തിന് എന്തെല്ലാം നഷ്ട്ടമാവുന്നു.ഒരിക്കലും തിരിച്ചെടുക്കാനാവതെ.........


    ആശംസകൾ...

    ReplyDelete
  12. മനോഹരമായി പറഞ്ഞിരിക്കുന്നു.നമ്മള്‍ മറക്കുന്ന പലതും നമ്മെ പിന്നീടു ചിന്തിപ്പിക്കും. ആശംസകള്‍....

    ReplyDelete
  13. എന്നാകുമോ എന്തോ നാം നമ്മെ മറന്നു സഹയാത്രികരെ ശ്രദ്ധിക്കുക അന്നാകും നമ്മള്‍ യാത്രയുടെ സുഖം അറിയുക .......

    ReplyDelete
  14. നല്ലൊരു ഓര്‍മപ്പെടുത്തല്‍ കഥ.
    വളരെ നന്നായി.

    ReplyDelete
  15. അഭിപ്രായങ്ങള്‍ നല്‍കിയ എന്റെ എല്ലാ നല്ല കൂട്ടുകാര്‍ക്കും ഒരായിരം നന്ദി..
    സമയം പോലെ എല്ലാവരുടെയും അടുത്ത് വരാം.
    എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടു..സസ്നേഹം..

    ReplyDelete
  16. Eshttamaai .aasamsakall.Eshttamaai .aasamsakall.

    ReplyDelete
  17. ആ ഡയറി അങ്ങനെ അവിടെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഒര്മ്മപ്പെടുത്തലായ് നിലകൊള്ളട്ടെ..
    നല്ല ഓര്മ്മപ്പെടുത്തലിന് നന്ദി..!

    ReplyDelete
  18. നന്നായി ഈ എഴുത്ത്. ആശംസകള്‍

    ReplyDelete
  19. ചെറുതെങ്കിലും , വലിയ ഒരു മെസ്സേജ് ഉള്ള എഴുത്ത് , അഭിനന്ദനങ്ങള്‍ ഷൈജുഏട്ടാ

    ReplyDelete
  20. നല്ല എഴുത്തും ഓർമ്മപ്പെടുത്തലും ആസ്വാദനത്തിൽ നിന്ന് ഒരു തിരിച്ചറിവിലേക്ക്

    ReplyDelete
  21. Othiri othiri ishtapettu..., hridayasparsiyaya post..........Othiri othiri ishtapettu..., hridayasparsiyaya post..........

    ReplyDelete
  22. കൊള്ളാം.. നന്നായിരിക്കുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  23. സഹയാത്രികന്‍ നന്നായി ....ബുദ്ധിമുട്ടിച്ചില്ലാല്ലോ ..... ഡയറികള്‍ മറന്നു പോകുന്ന ഓരോന്നും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും അല്ലെ ........ആ ഡയറി നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി...ഇഷ്ടപ്പെട്ടു

    ReplyDelete
  24. നല്ല ഹൃദയത്തെ തൊടുന്ന ഓര്‍മ്മപ്പെടുത്തല്‍. നമ്മള്‍ ഇപ്പോഴും ഇങ്ങനെയ നമ്മിലേക്ക്‌ സ്വയം ഒളിക്കും പിന്നെ കരയും. ചിരിക്കാന്‍ നമ്മള്‍ എന്നേ മറന്നിരിക്കുന്നു.

    ReplyDelete
  25. സഹയാത്രികന്റെ നൊമ്പരം...
    ജീവിതമാകുന്ന ഈ യാത്രയില്‍ നാം അറിയാതെ പോകുന്ന എത്രയെത്ര സഹയാത്രികര്‍!!!!

    നന്നായി എഴുത്ത്....ഇഷ്ടപ്പെട്ടു....
    ഇനിയും വരാം ...ആശംസകള്‍

    ReplyDelete
  26. ഷൈജു, ഇതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു!

    അഭിനന്ദനങ്ങള്‍!

    ReplyDelete