സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Monday, February 8, 2021

യാ റസൂൽ (ഹുബ്ബു് റസൂൽ )

 


യാ റസൂലുള്ളാഹ്,,,!
മണ്ണിൽ നിന്ന് നിൻ റൂഹ്
വിണ്ണിലേക്ക് ഉയർന്ന നേരം
ഈ ഭൂമി ലോകം എത്ര മരവിച്ചു കാണും !

കാറ്റ് നിൻ സുഗന്ധത്തിനായി
പാരിൽ എത്രമാത്രം
അലഞ്ഞു കാണും !

മൺ തരികൾ
നിൻ പാദസ്പർശത്തിനായി
എത്ര കാത്തിരുന്നു കാണും !

അരുവികളിലെ ജലം
നിൻ കൈ കുമ്പിളിൽ നിറയാൻ
എത്ര ആഗ്രഹിച്ചു കാണും !

മേഘങ്ങൾ നിനക്ക്
തണലേകാൻ കൊതിച്ച്
എത്ര പാറി പറന്നു കാണും !

ഭൂമിയിലെ  ചരാചരങ്ങളും
നിൻ ദേഹത്തോടോപ്പം മണ്ണിൽ അലിയാൻ
എത്ര പിടഞ്ഞു കാണും !

നൂറ്റാണ്ടുകൾക്കിപ്പുറവും
സാധുക്കളായ ഞങ്ങൾ
ആഗ്രഹിക്കുന്നതും ഒന്നുതന്നെ !

നാളെ മഹ്ശറയിൽ ശഫാഹത്തേകാൻ
ഞങ്ങൾക്ക് തുണ
നീ മാത്രമാണ് തിരുദൂതരേ !

നിൻ പ്രഭയും മഹത്വവും നീണാൽ വാഴും
ഖിയ്യാമം നാൾ വരേയും ഈ ഭൂമിയിൽ
യാ റസൂലുള്ളാഹ്,,,!

2 comments:

  1. അല്ലാഹുവിന്‍റെ അന്ത്യ പ്രവാചകനോടുള്ള അദമ്യപ്രണയം വരികളില്‍ പൂത്തുലഞ്ഞു സൗരഭ്യം പടര്‍ത്തുന്നു.ഉല്‍ക്കടമായ ഈ അഭിനിവേശം മുത്തു റസൂലിനെ അറിഞ്ഞവര്‍ക്കെല്ലാമാണ്...അഭിനന്ദനങ്ങള്‍ !!

    ReplyDelete
  2. നിൻ പ്രഭയും മഹത്വവും നീണാൽ വാഴും
    ഖിയ്യാമം നാൾ വരേയും ഈ ഭൂമിയിൽ
    യാ റസൂലുള്ളാഹ്...!

    ReplyDelete