അയാൾ എഴുതിയ കഥയിൽ ഞാനുമുണ്ടായിരുന്നു.
ഞാൻ അയാളോട് ചോദിച്ചു ; താങ്കൾ എന്നെ അറിയുമോ?അദ്ദേഹം പറഞ്ഞു: അറിയില്ല !
ഞാൻ ചോദിച്ചു "പിന്നെ എങ്ങനെ എന്നെ കുറിച്ച് എഴുതുവാൻ സാധിച്ചു? "
അയാൾ: ഞാൻ എന്നെ പറ്റിത്തന്നെയാണ് എഴുതിയിരിക്കുന്നത് , നിങ്ങളെ ഞാൻ അറിയുകപോലുമില്ല ?
പിന്നീടാണ് ആ സത്യം മനസ്സിലായത്.
എല്ലാവരിലും ഞാൻ ഉണ്ടെന്ന പരമ സത്യം !
No comments:
Post a Comment