സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, May 28, 2013

വേനൽ സ്വപ്നം



വേനലിൽ ഒരു മഴ
നല്ല മഴ പെരുമഴ
പെയ്തു തകർക്കുന്നു.

മരങ്ങൾ നനഞ്ഞു കുളിച്ചു
പുതു മഴ ഗന്ധം പാരിൽ പരത്തി
മനം നിറച്ചു മഴ തോർന്നു.

ഇടി മിന്നൽ പോലെ
മേസ്തിരിയുടെ ഗർജ്ജനം
മദ്ധ്യന ഇടവേള മയക്കത്തിനു
വിഘ്നം വരുത്തി.

മഴയല്ല പെയ്തത്
മരമല്ല കുളിച്ചത്
പുതുമഴ ഗന്ധമല്ല പരന്നത്
എരിയും ആവിയിൽ വെന്ത എൻ
വിയർപ്പൊട്ടിയ വസ്ത്രത്തിൻ ഗന്ധമാണ്.

മരം പെയ്യും മഴ പോലെ
പ്രവാസ മണ്ണിൽ ഉതിർന്നു വീണ
വിയർപ്പ് തുള്ളികൾക്ക്
മഴത്തുള്ളിയുടെ തെളിമയില്ല,
വേനൽ ചൂടിൽ ഉരുകി വീഴും
സ്വപ്നത്തിൻ ഉപ്പുരസമായിരുന്നു.

15 comments:

  1. പ്രവാസത്തിന്റെ ഉച്ചമയക്കത്തില്‍ നിന്നും
    യാന്ത്രികതയുടെ നേരിലേക്കൊരു യാത്ര ...
    കിനാവുകളില്‍ മാത്രം പൊഴിയുന്ന കുളിരാകുന്ന മഴ ..
    കിനാവുകളിലെങ്കിലും നിറക്കാം നമ്മുക്കൊരു മഴ ..
    അങ്ങകലേ തകര്‍ക്കുന്ന പ്രീയയാം മഴയെ കുറിച്ചൊര്‍ത്ത്
    മയങ്ങിയാല്‍ , ഈ വേവിലേ വിയര്‍പ്പിലും മഴയെത്തും ..

    ReplyDelete
  2. വിയര്‍പ്പിന്റെ പെരുമഴയില്‍ മുങ്ങിപ്പോകുന്ന പ്രവാസത്തിലെ ദിനരാത്രങ്ങള്‍ ..
    വിരഹനൊമ്പരത്തിലും ജന്മനാട് സ്വപ്നം കാണുന്ന പ്രവാസിയുടെ ഹൃദയതാളങ്ങള്‍ ..
    എല്ലാം വാക്കുകളില്‍ തെളിഞ്ഞു.ആശംസകള്‍

    ReplyDelete
  3. വേവുന്ന മഴകള്‍

    ReplyDelete
  4. വേനൽ ചൂടിൽ ഉരുകി വീഴും
    സ്വപ്നത്തിൻ ഉപ്പുരസമായിരുന്നു...സത്യമതെങ്കിലും ...അങ്ങകലെ നമ്മുടെ സ്വന്തം വീട്ടുമുറ്റത്ത്‌ പനിനീരായി പെയ്തിറങ്ങുന്ന മഴയുടെ ഉറവ തെളിമ തെല്ലുമില്ലാതെ പ്രവാസമണ്ണിൽ ഉതിർന്ന് വീണലിയുന്ന വേർപ്പ്മഴനൂലിന്റെ അറ്റം തന്നെയല്ലേ .... ആ ചിന്തയിൽ പൊള്ളുന്ന ഉള്ളിലും കുളിര് നിറയുന്നില്ലേ ... നല്ല എഴുത്ത്. ആശംസകൾ.

    ReplyDelete
  5. നല്ല അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും നല്കിയ പ്രിയപ്പെട്ട
    റിനി, മുഹമ്മദ്‌ ആറങ്ങോട്ടുകര , അജിതേട്ടൻ , അമ്പിളി എല്ലാവർക്കും സസന്തോഷം നന്ദി അറിയിക്കുന്നു

    ReplyDelete
  6. അതെ ആ ഉപ്പു രസം കണ്ണീരിനും വിയർപ്പിനും, കടലിനും

    ReplyDelete
  7. മരുഭൂവിൽ വീഴുന്ന വിയർപ്പുതുള്ളികളുടെ തെളിച്ചം വിലമതിയ്ക്കാനാവാത്തതാണ്.എന്നാൽ, അതു പ്രകാശം
    വിതറുന്നത്,അങ്ങകലെയുള്ള ,ഒരായിരം സ്വപ്നവീഥികളിലാണെന്നു മാത്രം.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  8. പ്രവാസ ജീവിതത്തിന്റെ ഒരു വശം വളരെ നന്നായി
    ഈ വരികളിലൂടെ കോറിയിട്ടു കവി.
    കൊള്ളാം എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete
  9. അര്‍ത്ഥവാത്തയ കവിത

    ReplyDelete
  10. ആദ്യത്തെ പത്ത് വരികള്‍ അത്ര സുഖമായില്ല പിന്നീട് വളരെ നല്ല ഫീല്‍ തന്നു .ഇനിയും എഴുതൂ ആശംസകള്‍ .

    ReplyDelete
  11. വളരെ നന്നായിരിക്കുന്നു ഈ സ്വപ്നം .ആശംസകള്‍

    ReplyDelete
  12. പ്രവാസിയുടെ യാതനകളുടെ വിയര്‍പ്പ് നന്നായി തന്നെ ഇറ്റിച്ചിട്ടുണ്ട്.

    ReplyDelete
  13. പ്രവാസിയുടെ യാതനകളുടെ വിയര്‍പ്പ് നന്നായി തന്നെ ഇറ്റിച്ചിട്ടുണ്ട്.

    ReplyDelete
  14. വിയർപ്പിന്റെ ഉപ്പുരസം കുതിർന്നു പോകും വരെ മഴ പെയ്തു കൊണ്ടേയിരിക്കട്ടെ

    ReplyDelete
  15. """Spanish media reveals the Red Devils are interested in Rasic>> The Bats rejected a 28 million euro offer."""

    ReplyDelete