സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Thursday, January 23, 2014

വിധി !


അലമാരയിൽ സൂക്ഷിച്ചിരുന്ന അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ ഫോട്ടോ വിറയാർന്ന കൈകളാൽ എടുത്തു അയാൾ പതുക്കെ ഉമ്മറ കസാരയിൽ പോയിരുന്നു . തന്റെ ഭൂതക്കണ്ണാടി മുഖത്ത് വച്ച് അയാൾ ആ ഫോട്ടോയിൽ നോക്കി പഴയ കാലങ്ങൾ പലതും ഓർത്തു.

അയാൾ ഫോട്ടോയിൽ നോക്കി പതിയെ പറഞ്ഞു: "ഡാ..എനിക്ക് വയസ്സായി. ഇനി കൂടുതൽ കാലം ഇല്ല.ഞാൻ മരിച്ചാൽ ആ കിളവൻ മരിച്ചു എന്നേ ആളുകൾ പറയൂ, പക്ഷെ ഇത്രയും വർഷം മുമ്പ് മരിച്ചിട്ടും നീ ഇപ്പോഴും ചെറുപ്പക്കാരനാണ്. നീയാണ് ഭാഗ്യവാൻ "

ഓടി വന്ന കാറ്റ് കൂട്ടുകാരൻറെ ചിത്രം അയാളുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിച്ചു കൊണ്ട് കടന്നു കളഞ്ഞു. അവശനായ അയാൾക്ക്‌ അത് നോക്കിയിരിക്കാനെ കഴിഞ്ഞോളൂ .

കൂട്ടുകാരന്റെ ചിരിച്ച മുഖചിത്രം പട്ടം പോലെ പറത്തി കാറ്റ് തൻറെ വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയെ കളിയാക്കുന്നതായി അയാൾക്ക്‌ തോന്നി.

പരിഭവ പൂർണ്ണം അയാൾ കാറ്റിനോട് പറഞ്ഞു " നീ ഇപ്പോൾ ചെയ്തത് പോലെയാണ് അവനെ ഞങ്ങളിൽ നിന്ന് വിധി ഒരിക്കൽ തട്ടിയെടുത്തത് "

പക്ഷെ അയാളുടെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ കാറ്റ് ആ ഫോട്ടോയെ അമ്മാനമാടിക്കൊണ്ടിരിന്നു...

15 comments:

  1. കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു പ്രിയസുഹൃത്ത് എനിക്കുമുണ്ടായിരുന്നു...

    ReplyDelete
  2. വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന ഒരാളുടെ രൂപം പഴതുപോലെ നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നതുപോലെ.

    ReplyDelete
  3. മുമ്പേ പറന്നുപോയ പക്ഷികള്‍

    ReplyDelete
  4. നല്ലത് കുറച്ചുമതി ഷൈജു. മനഹരമായ അവതരണം.

    ReplyDelete
  5. പ്രായാതിക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് പരസഹായമില്ലാതെ ജീവിക്കുവാന്‍ കഴിയാത്ത അവസ്ത ഭയാനകമാണ് .മണ്മറഞ്ഞു പോയ അയാളുടെ കൂട്ടുകാരന്‍ തീര്‍ച്ചയായും ഭാഗ്യവാന്‍ തന്നെ .ആശംസകള്‍

    ReplyDelete
  6. നല്ല എഴുത്ത്. ഇഷ്ട്ടായി കൂട്ടുകാരാ..
    ആശംസകളോടെ..പുലരി

    ReplyDelete
  7. വിധി തട്ടിയെടുത്തത് വാര്‍ദ്ധക്യമായിരുന്നു. ആശംസകള്‍

    ReplyDelete
  8. വിധി തട്ടിയെടുത്തത് വാര്‍ദ്ധക്യമായിരുന്നു. ആശംസകള്‍

    ReplyDelete
  9. ചുരുങ്ങിയ വരികളില്‍ ഹൃദയസ്പര്‍ശിയായി പറഞ്ഞു...

    ReplyDelete
  10. കൊച്ചു വരികളില്‍ ഹൃദയംനോവിച്ച കഥആണെങ്കിലും നന്നായി പറഞ്ഞു .(നഞ്ഞെന്തിനാ നന്നായി ) ആശംസകള്‍ ...

    ReplyDelete
  11. ഒരു നുറുങ്ങു നൊമ്പരം മനസ്സില്‍......

    ReplyDelete