സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, November 11, 2012

നിദ്ര എന്ന സുന്ദരി !



ഭാഗം-1


വളരെ അസ്വസ്ഥനായാണ്‌ അയാള്‍ ആ പാര്‍ക്കില്‍ എത്തിയത്. മനസ്സിന് ഒരു ആശ്വാസം ലഭിക്കണം എന്നതായിരുന്നു പാര്‍ക്കില്‍ എത്തിയ അയാളുടെ പരമ പ്രധാനമായ ലക്ഷ്യം. ചുറ്റുപാടും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പുല്‍ത്തകിടിയിലൂടെ പതുക്കെ നടന്നു. ഇളം തെന്നല്‍ അയാളെ താഴുകിയകന്നു. അയാളുടെ കണ്ണുകള്‍ പൂക്കളില്‍ തേന്‍ കുടിക്കുന്ന പൂമ്പാറ്റകളില്‍ പതിഞ്ഞു. അസൂയാലുവായ അയാളുടെ കൃഷ്ണമണികള്‍ കരിവണ്ടിനെ പോലെ തേന്‍ നുകരുന്ന പൂമ്പാറ്റക്ക് പിന്നാലെ പാഞ്ഞു. പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളില്‍ അയാളുടെ മനസ്സിന്റെ അസ്വസ്തയെല്ലാം പറന്നകന്നു.അയാള്‍ പുല്‍ തകിടിയില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മരച്ചുവട്ടില്‍ ഇരുന്നു...


ഭാഗം-2


അലക്ഷ്യമായ തന്റെ കണ്ണുകളെ ലക്ഷ്യമാക്കി ആരോ വരുന്നതായി അയാള്‍ക്ക്‌ മനസ്സിലായി. ഇത്രയും അഴകുള്ള ഒരു രൂപം തന്നെ തേടി ഇവിടെ വരാന്‍ ഒരു കാരണവും അയാള്‍ കണ്ടില്ല. സംശയത്താല്‍ അയാള്‍ പുറകിലേക്ക് നോക്കി. അവിടെയെങ്ങും ആരുമില്ല. വീണ്ടും അയാള്‍ ആ രൂപത്തെ ശ്രദ്ധിച്ചു. അതെ...! തന്നെ തന്നെയാണ് ആ രൂപം ലക്ഷ്യമിടുന്നത്. ആ രൂപം അടുത്തുവന്നു അയാളുടെ കണ്ണുകളില്‍ പതുക്കെ തലോടി.ഇളം തെന്നലില്‍ ആടുന്ന ചെടികളും, തേന്‍ നുകരുന്ന പൂമ്പാറ്റകളും അയാളുടെ കണ്ണില്‍ ഒരു നിഴല്‍ മാത്രമായി. ആ രൂപം അയാളുടെ കണ്ണുകളെ ആലിംഗനം ചെയ്തു. പെട്ടന്ന് തന്നെ അയാള്‍ ആ രൂപത്തിന് അടിമപ്പെട്ടു. പിന്നെ അയാള്‍ക്ക്‌ ഒന്നും ഓര്‍മയില്ല. ആ സുന്ദരിയോടൊപ്പം സ്വപ്നങ്ങളുടെ തേരിലേറി അയാള്‍ എങ്ങോ യാത്രയായി...


ഭാഗം-3


ഏറെ നേരമായി പാര്‍ക്കിലെ മരത്തണലില്‍ കിടന്നുറങ്ങുന്ന ആളുടെ അടുത്ത് ചെന്ന് ഉദ്യാന പാലകരില്‍ ഒരാള്‍ ചോദിച്ചു."ഹലോ..ഹലോ...സാര്‍.., എന്ത് ഉറക്കമാണിത്? എഴുന്നേല്‍ക്കൂ...! നേരം കുറേയായല്ലോ ഉറങ്ങാന്‍ തുടങ്ങിയിട്ട്..."

അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.

ഉദ്യാന പരിപാലകന്‍ തുടര്‍ന്നു..."ഇവിടെ ഈ പുല്‍ത്തകിടിയും ചെടികളും നനക്കേണ്ട സമയം ആയി..."

സ്വപ്ന തേരില്‍ നിന്നിറങ്ങി ആലസ്യത്തോടെ അയാള്‍ വാടി തളര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ ഇടയിലൂടെ നടന്നകലാന്‍ തുടങ്ങി. അപ്പോഴും ആ സുന്ദരി അയാളുടെ കണ്ണുകളുടെ പടി വാതിലില്‍ പോകുവാന്‍ മടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു....



17 comments:

  1. സ്വപ്നങ്ങൾ അങ്ങിനെയാണ്, ജീവിതത്തെ മറക്കാൻ വേറെന്തു വഴി

    അവതരണം കൊള്ളാം

    ReplyDelete
    Replies
    1. ഡിയര് ‍ഷാജു‍,



      ഒരു പാട് നന്ദി...സസ്നേഹം..

      Delete
  2. അങ്ങനെ സ്വപ്നതേരില്‍ ഒരു യാത്ര പോയല്ലേ

    ReplyDelete
  3. സ്വപ്നം കാണല്‍ സുഖം തന്നെ..

    ReplyDelete
    Replies
    1. പിന്നെ ..പറയാനുണ്ടോ....

      നന്ദി...സസ്നേഹം..

      Delete
  4. ഞാനായിരുന്നു എങ്കില്‍ ആ മനോഹരമായ സ്വപനത്തിനു വിഗ്നം വരുത്തിയ ഉദ്യാന പാലകന് നാല് വഴക്ക് പറഞ്ഞേനെ !!!! .....

    ------------------------------------
    ചില അക്ഷര തെറ്റുകള്‍ കാണുന്നു .ഉദാ :പൂമ്പാറ്റ എന്നത് പൂബാറ്റ എന്നാണു എഴുതിയത് ,

    അക്ഷര തെറ്റുകള്‍ ഇല്ലാത്ത ബ്ലോഗില്‍ ഇതു കണ്ടപ്പോള്‍ ഒരു കല്ലുകടി തോന്നിയത് കൊണ്ട് പറഞ്ഞതാണ് കേട്ടോ !!!

    ReplyDelete
    Replies
    1. ഡിയര്‍ ഫൈസല്‍,

      തെറ്റുകള്‍ തിരുത്തി.

      തെറ്റുകള്‍ ചൂണ്ടി കാണിച്ചു തരുന്നതില്‍ സന്തോഷമെയോള്ളൂ ....

      ഒരു പാട് നന്ദി...സസ്നേഹം..

      Delete
  5. സ്വപ്നങ്ങളേ
    സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    ReplyDelete
    Replies
    1. പഴയ സുന്ദരമായ ഗാനം...

      നന്ദി ചേട്ടാ ..വീണ്ടും വരിക ...

      Delete
  6. സ്വപ്നംകാണാന്‍ ആര്‍ക്കും ടാക്സ്‌ കൊടുകേണ്ടല്ലോ...

    ReplyDelete
  7. സ്വപ്നങ്ങളുടെ രാജകുമാരന്‍....

    ReplyDelete
  8. ശ്ശ്ശോ ആ ഉദ്യാന പരിപാലകനെ കൊണ്ട് തോറ്റ് ,സമ്മതിക്കില്ലാ ..:)

    ReplyDelete
  9. കൊച്ചു കൊച്ചു കഥകൾ...ഇഷ്ടമായി കെട്ടോ...പുതിയ പോസ്റ്റ് ഇടുമ്പോൾ ലിങ്ക് തരണം...ആശംസകളോടെ...

    ReplyDelete
  10. യാദൃശ്ചികമായി വന്നണയുന്ന സ്വപ്നങ്ങൾ അങ്ങനെയാണു..
    വിട്ടു പോകാൻ മടി കാണിക്കും... !

    ReplyDelete