സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, March 13, 2013

രണ്ട് പേര്‍

ഉമ്മ


ഏതു വേദനകളിലും
ഏതു പ്രയാസങ്ങളിലും
സാന്ത്വനത്തിനായി
അല്ലാഹുവിനോടൊപ്പം
വിളിക്കുന്ന ഒരേയൊരു നാമം


*** *** *** ***


ഉപ്പ


എന്‍ ഉപ്പയുടെ
നെഞ്ചിന്‍ പിടച്ചില്‍ ഞാനറിഞ്ഞത്
ചൂണ്ടാണി വിരല്‍ വിട്ടോടിയ
കുസൃതി കുരുന്ന് എന്‍ -
കണ് വെട്ടത്തു നിന്നു
മറഞ്ഞപ്പോള്‍ മാത്രം....


*** *** *** ***

13 comments:

 1. ഉപ്പയും ഉമ്മയും...... വൈകുന്ന മനസ്സിലാക്കലും....

  ReplyDelete
 2. ഉപ്പയും ഉമ്മയും
  ഹൃദ്യമായ വരികളും

  ReplyDelete
 3. ഹൃദയത്തെത്തൊടുന്ന വരികൾ

  നന്മകൾ നേരുന്നു

  ശുഭാശംസകൾ.....

  ReplyDelete
 4. നല്ല വരികള്‍..,,,, കുറെ നാളായി എഴുത്തൊന്നും കാണാറില്ലല്ലോ?..
  ശുഭാശംസകള്‍ നേരുന്നു.

  ReplyDelete
 5. വര്‍ണ്ണനകള്‍ ക്കും വരികള്‍ക്കുമപ്പുറം അനിര്‍വചനീയമായ സ്നേഹക്കടലാണ് ,മാതാപിതാക്കള്‍ , നല്ല വരികള്‍ ഷൈജു.

  ReplyDelete
 6. അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്കിയ എന്റെ പ്രിയ

  കൂട്ടുകാര്ക്ക് ഒരായിരും നന്ദി .


  സസ്നേഹം

  ReplyDelete
 7. ഉമ്മ , വാക്കിനതീതമാണ് ..
  അറിയാതെ ഒരു കുഞ്ഞ് തൊട്ടവാടി തട്ടലിലും
  ഉള്ളില്‍ ജനിക്കുന്ന നാമം ....
  ദൈവത്തിന്‍ പ്രതിരൂപം ...!
  ഒരു ഉപ്പയാകുമ്പൊഴാണ്
  ഉപ്പയുടെ ആന്തലറിയുക ..
  അതുവരെ ഉപ്പ അപരിചിതനാണ് .....!

  ReplyDelete
  Replies
  1. ഉള്ളില്‍ തട്ടുന്നുണ്ട് വരികള്‍ സഖേ ...!

   Delete
 8. ഉപ്പയും ഉമ്മയും രണ്ടു മതിലുകൾ . അത് നഷ്ടപ്പെടുംബോഴേ അതിന്റെ വില ശരിക്കും അറിയൂ. നല്ല വരികൾ ഷൈജു.

  ReplyDelete
 9. തിരിച്ചറിവ് !!
  നന്നായിരിക്കുന്നു

  ReplyDelete
 10. പ്രിയപ്പെട്ട റിനി ശബരി, അക്ബർ ദൃശ്യ

  ഇവിടെ വന്നതിനും നല്ല അഭിപ്രായങ്ങൾ നല്കിയത്തിനും
  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  എല്ലാവർക്കും നന്മകൾ നേർന്നു കൊണ്ട്
  --
  സസ്നേഹം

  ReplyDelete
 11. മനസ്സിൽ എഴുതി വെക്കേണ്ട വരികൾ ....അഭിനന്ദനങ്ങൾ .

  ReplyDelete