
ആല് തറയില്‍ അച്ഛനും മകനും സംസാരിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരിളം തെന്നല്‍ ആ വഴി കടന്നുവന്നു. ആലിലകള്‍ ആ തെന്നലില്‍ ആടുവാന്‍ തുടങ്ങി. അടുത്തുള്ള അരുവിയില്‍ കാറ്റ് ചെറിയ ഓളങ്ങള്‍ ശ്രിഷ്ട്ടിച്ചു. പ്രകൃതിയിലേക്ക് നോക്കി അച്ഛന് ദൈവത്തിന്റെ മഹത്വങ്ങള്‍ മകന് പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി.
കാറ്റിനു പതിയെ ശക്തി കൂടി തുടങ്ങി. ആല് മരത്തിലെ ഒരു കൊച്ചു ഇല തന്റെ അതേ കൊമ്പിലെ പഴുത്ത ഇലയോട് എന്താണ് ഇങ്ങനെ പഴുക്കാന്‍ ഉണ്ടായ കാരണം ചോദിച്ചു. അപ്പോള്‍ പാവം പഴുത്ത ഇല പറഞ്ഞു "എനിക്ക് പ്രായമായി. ഒരു നാള് എന്നെ പോലെ നിനക്കും പ്രായമാകും. അപ്പോള്‍ പഴുകും..കൊഴിയും.." ഇതു പറഞ്ഞു തീരലും പഴുത്ത ഇല കൊഴിഞ്ഞു ആ അരുവിയിലേക്ക് വീണു.
അരുവിയിലൂടെ ഒഴുകി പോകുന്ന ആ കൊഴിഞ്ഞു വീണ പഴുത്ത ഇലയെ ചൂണ്ടി കാട്ടി ആ അച്ഛന് മകനോട് പറഞ്ഞു. "ഒരികല് ഇതു പോലെ നാം കൊഴിഞ്ഞു വീഴും. അതാണ് മരണം. പക്ഷെ അതിനു ശേഷവും ഇതു പോലെ ഒരു യാത്ര ഉണ്ടാകും. അത് നാം അറിയില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും ആ യാത്ര നിശ്ചയിക്കുക...അതിന്റെ ലക്ഷ്യവും..."
അച്ഛന്റെ ഈ വിലപ്പെട്ട വാക്കുകള്‍ എല്ലാം കേട്ടു കൊച്ചു മകന് ആശ്ചര്യത്തോടെ തലയാട്ടുമ്പോള്‍ ഒപ്പം ആ തളിര്‍ത്ത ആലിലയും നിഷ്കളങ്കമായി ആടുന്നുണ്ടായിരുന്നു. അപ്പോഴും ആല്‍മരത്തിലെ പഴുത്ത ഇലകള്‍ പിന്നെയും കാറ്റില്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു...
ഈ കൊച്ചു കഥ ഒരു കവിതാ രൂപത്തിൽ ഇട്ടിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു,,,, ആശംസകൾ :)))
ReplyDeleteനല്ല അര്‍ത്ഥവത്തായ വരികള്‍.. നല്ല മെസ്സേജ് നല്‍കുകയും ചെയ്തു. ഭാവുകങ്ങള്‍..:)
ReplyDeleteഅക്ഷര തെറ്റുകള്‍ തിരുത്തുമല്ലോ,
"എനിക്ക് പ്രായമായി. ഒരു നാള് എന്നെ പോലെ നിനക്കും പ്രായമാകും. അപ്പോള്‍ പഴുകും..കോഴിയും.." കൊഴിയും എന്നല്ലേ ഉദ്ദേശിച്ചത്??
അരുവിയിലൂടെ ഒഴുകി പോകുന്ന ആ കൊഴഞ്ഞു വീണ "കൊഴിഞ്ഞു വീണ" എന്ന് തിരുത്തുക..
സ്നേഹത്തോടെ,
ഫിറോസ്
എന്റെ ബ്ലോഗ്ഗിലെക്കും സ്വാഗതം..
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
ഇന്നു ഞാന്‍ നാളെ നീ.
ReplyDeleteമന്ദം മന്ദം നീങ്ങാന്‍ കാത്ത്...
ReplyDeleteഇവിടെ വന്നു ആത്മാര്‍ഥമായി അഭിപ്രായങ്ങള്‍ നല്കിയ സുഹുര്ത്തുക്കള്ക്ക് നന്ദി.
ReplyDeleteഫിറോസ്, എന്റെ അശ്രദ്ധ മൂലം വന്നു പോയ അക്ഷര പിശകുകള്‍ ചൂണ്ടി കാണിച്ചു തന്നതില്‍ വളരെ സന്തോഷം ഒപ്പം വളരെ നന്ദിയും. വീണ്ടും വരിക. തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
വീണ്ടും എല്ലാവര്ക്കും എന്റെ നന്ദി..
ഡിയര്‍ മൊഹിയുദ്ധീന്‍, കവിത ആകുവാന്‍ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചേര്‍ത്തത്.
ഇതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം അധികമാണ്. വെറും ശ്രമങ്ങള്‍ ആണ് ഇതൊക്കെ.
അജിത് ചേട്ടനും, റാം ജിക്കും എന്റെ പ്രത്യേക നന്ദി..വീണ്ടും വരിക..
സസ്നേഹം..
കുറഞ്ഞ വരികളില്‍ കൂടുതല്‍ ചിന്തകള്‍ ഇതാണ് ശൈജു വിന്റെ ബ്ലോഗിനെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ ,,ഇഷ്ടമായി പതിവുപോലെ ഈ പോസ്റ്റും ...
ReplyDeleteകവിതയൂറിയ കഥ അര്‍ത്ഥവത്താണ് -ആശയ സമ്പുഷ്ടവും.അഭിനന്ദനങ്ങള്‍ ...
ReplyDeleteഅര്‍ത്ഥസംപുഷ്ടവും ചിന്തോദ്ദീപകവും ആയ കഥ ഇഷ്ടമായീ ഷൈജൂ....
ReplyDeleteനല്ല മെസ്സേജ്
ReplyDeleteആശംസകൾ
നല്ല ചിന്ത, ഷൈജു!
ReplyDeleteവലിയ ചിന്തകൾ ഒതുക്കിയ കൊച്ചു കഥ
ReplyDeleteകൊള്ളാലോ
ReplyDeleteഎല്ലാവരും എപ്പോഴും മറക്കാനിഷ്ട്ടപ്പെടുന്ന വാക്കുകള്‍..
Deleteബ്ലോഗ് എഴുതുന്നു എന്ന
ReplyDeleteധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം.........
http://velliricapattanam.blogspot.in/2012/07/blog-post.html
ഇഷ്ടായി ഷൈജു...
ReplyDeleteതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
ReplyDeleteഒരികല് ഇതു പോലെ നാം കൊഴിഞ്ഞു വീഴും. അതാണ് മരണം. പക്ഷെ അതിനു ശേഷവും ഇതു പോലെ ഒരു യാത്ര ഉണ്ടാകും. അത് നാം അറിയില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും ആ യാത്ര നിശ്ചയിക്കുക...അതിന്റെ ലക്ഷ്യവും------------ആര് ചിന്തിക്കുന്നു ഇതെല്ലാം അല്ലെ??
ReplyDeleteപ്രിയപ്പെട്ട ഫൈസല്‍, മുഹമ്മദ് കുട്ടിക്ക, കുഞ്ഞൂസ് , ബിജു ഡേവിസ്, പ്രതീപ് കുമാര്‍, സുമേഷ്, മെയ് ഫ്ലോവേര്സ്, തല്ഹത് , മുബി, കഥ പച്ച....
ReplyDeleteഎല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. വീണ്ടും വരിക സമയം കിട്ടുമ്പോള്‍...
ഒരു പാട് സന്തോഷത്തോടെ നന്മകള് നേരുന്നു...
ശരിയാണ് ഹഫ്സ...ആര് ചിന്തിക്കുന്നു...ചിന്തിക്കാന്‍ എവിടെ നേരം... ഓട്ടം അല്ലെ എല്ലാവരും..
ഇവിടെ വന്നു കണ്ടത്തില്‍ വളരെ സന്തോഷം...നന്മകള് നേരുന്നു.
I will be looking forward to your next post. Thank you
ReplyDeleteทำนายโชคลาภ 12 ราศี
I will be looking forward to your next post. Thank you
ReplyDeleteเว็บเดิมพัน แทงบอล ยอดนิยม ที่ดีที่สุด "