സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Sunday, November 14, 2010
കലിയുഗ യാത്ര!
മറ്റൊരു നായകനാകുവാന്‍
ഉറ്റ ബന്ധങ്ങളെ അറുതെറിഞ്ഞു.
പുതിയ പുഞ്ചിരി മുഖത്ത് പാകി
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
പുതിയ സൌഹൃദങ്ങള്‍ തേടി
അപരിചിതരെ പരിചിതരാക്കി.
പഴയ മുഖങ്ങളെ മറക്കുവാനും
പുതിയ മുഖങ്ങളെ ഓര്‍ക്കുവാനും
ആശ്ലേഷിക്കുന്ന പ്രണയ ഹൃദയങ്ങള്‍
പുഞ്ചിരി തൂകുന്ന പൊയ്മുഖങ്ങള്‍.
പിന്നിട്ട വഴികള്‍ മറക്കാന്‍ ശ്രമിച്ചും
ആരുടേയും പിന്‍വിളി കേള്‍ക്കാതെ
മാടിവിളിക്കുന്ന കൈകള്‍ക്കുപിന്നാലെ
ഹൃദയശുദ്ധി നോക്കാതെയുള്ള പ്രയാണം.
തെറ്റിനെ ശരിയുടെ പരവതാനിയാക്കി
രക്ത ബന്ധങ്ങളെ ശത്രുപക്ഷത്താക്കി
വ്യക്തി ഹത്യയിലൂടെയുള്ള മുന്നേറ്റം
നേരും നെറിയും ഇല്ലാത്ത നേട്ടങ്ങള്‍.
ജീവിതത്തിന്റെ മഹത്വമാറിയാതെ
സ്നേഹത്തിന്റെ വിലയറിയാതെ
കാരുന്ന്യം വറ്റിയ മനസ്സുമായ്
നീര്‍കുമിളയുടെ ആയുസ്സുമായ്
നായകന്‍ പ്രതിനായകനായ്
യാത്ര തുടരുന്നു, കലിയുഗ യാത്ര.
(എഴുതിയത്: മെയ് 2009)
Labels:
കവിതകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment