ഓര്‍മ്മകള്‍
ഒരു സഖിയായി
വരണ്ട എന്‍ ജീവിതത്തില്‍
വീഴ്ത്തും നനുത്ത മഴത്തുള്ളികള്‍
ഇന്നലെകളുടെ ഒരായിരം
വസന്തകാലം വിരിയിക്കുന്നു മനസ്സില്‍.
മോഹത്തിന്‍ പവിഴ
വിത്തുകള്‍ മുളച്ച കാലം.
ആഗ്രഹത്തിന്‍ തളിര്‍ത്ത
ഇലകള്‍ വിരിഞ്ഞ കാലം.
ഇഷ്ട്ടത്തിന്‍ റോസാ പൂക്കള്‍
പൂമണം പരത്തിയ കാലം.
ഋതുക്കള്‍ ഉഴുതു മറിച്ച
ആ നഷ്ട്ട വസന്തത്തിന്‍
പൂമണം വീശിയെത്തുന്നു
എന്നില്‍ ഒരു കുളിര്‍ മഴയായി
അരികില്‍ നീ എത്തുമ്പോള്‍.
പൂക്കളും ഇലകളും കൊഴിഞ്ഞ
വെറും തണ്ടായി ഞാന്‍ നില്‍ക്കുമ്പോഴും
ഇന്നലകളുടെ സൗരഭ്യം
നിത്യ ഹരിതമായി എന്നില്‍
നിറയ്ക്കുന്നു നീ എപ്പോഴും..
(എഴുതിയത്: ഡിസംബര്‍ 2009)
No comments:
Post a Comment