സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Sunday, November 14, 2010
'മരണം'.. ഒരു സത്യവാന്‍!
അരൂപിയായി വസിക്കും
നിത്യ സത്യവാന്‍ നീ!
സൃഷ്ടി തന്‍ ഉത്ഭവത്തില്‍ തുടങ്ങി
നിന്‍ യുഗ-യുഗാന്തര യാത്ര.
നീ പുണരാന്‍ ഇഷ്ട്ടപെടാത്ത
ദേഹങ്ങള്‍ ഉണ്ടോ ഈ മണ്ണില്‍.
എത്ര ദേഹങ്ങള്‍ നീ
പുണര്‍ന്നു നിശ്ചലമാക്കി.
അടങ്ങാത്ത ദാഹവുമായ്
പഞ്ചഭൂതങ്ങളില്‍ ലയിച്ചു
പ്രപഞ്ചത്തില്‍ അലഞ്ഞു
നടക്കുന്നു നീ എപ്പോഴും...
നശ്വര ബന്ധത്തിന്‍ കണ്ണികള്‍
ഒരിക്കലും വിളക്കിചേര്‍ക്കാന്‍
പറ്റാത്ത വിധം അടര്‍ത്തുന്നു നീ..
ജനനത്തിന്‍ മിടിപ്പ് മുളക്കും നേരം
അനശ്വര ബന്ധത്തിന്‍ വേരായി
വളരുന്നു നീ കാണാമറയത്ത്..
അമ്മിഞ്ഞ നുകരും പിഞ്ചു കുഞ്ഞും
വിറയ്ക്കുന്ന വയോ വൃദ്ധനും
നിന്റെ മുമ്പില്‍ സമന്മാര്‍..
അനിവാര്യമായ നിന്‍ കടന്നു
വരവ് തീര്‍ത്തും അപ്രതീക്ഷിതം..
കരഞ്ഞു മണ്ണില്‍ വീഴും ജന്മ്മങളെ
കണ്ണീരിലാഴ്ത്തി വിലക്കെടുക്കുന്നു നീ..
പ്രകാശത്തില്‍ പായുന്ന ദേഹങളെ
വെള്ള പുതപ്പണിയിച്ചു ഇരുളിന്‍
ആറടി പായയില്‍ കിടത്തുന്നു നീ...
ദേഹിയെ മാത്രം ആശ്ലേഷിച്ചു
പരലോകത്തിന്‍ മുറ്റത്തേക്ക്
ആനയിക്കുന്നു ദൈവ ദൂതനായി.
(എഴുതിയത്: ജൂലൈ 2009)
Labels:
കവിതകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment