സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Saturday, November 13, 2010
ഒരു കുട്ടികാലം
മണ്ടുന്നു വീണ്ടും വീട്ടിലേക്കു
നാലുമണി തന്‍ കൂട്ടമണി മുഴങ്ങുമ്പോള്‍
ഒഴുകും നീര്‍ചാലിലെ കരിയില പോലെ
അവിടെ ഇവിടെ തങ്ങി തങ്ങി...
തോളില്‍ തൂങ്ങും പുസ്തക സഞ്ചി
പറക്കും കാറ്റില്‍ ആഞ്ഞു വീശി
നിറഞ്ഞ താമര പൊയ്കയില്‍
വെറുതെ കാലൊന്നു മുക്കി..
കണ്ണില്‍ കാണും ഇലകള്‍ പറിച്ചും
വിരിയും പൂമൊട്ടുകള്‍ പിഴുതും
തെന്നി പറക്കും തുമ്പിയെ പിടിച്ചും
നടത്തുന്നു ഒരു പരാക്രമ യാത്ര..
പൂത്തു നില്‍ക്കും കണ്ണിമാങ്ങ കൊഴിച്ചും
ചാഞ്ഞു നില്‍ക്കും തെങ്ങില്‍ കയറിയും
വയലില്‍ ഇരിക്കും കൊറ്റിയെ എറിഞ്ഞും
പോകുന്നു ഒരു തെമ്മാടിയെ പോലെ ..
വീടിന്‍ പടിവാതില്‍ കടക്കും നേരം
എറിയും സഞ്ചി അമ്മതന്‍ കയ്യില്‍
മോന്തുന്നു ചായയും കടിയും, ശേഷം -
ഓടുന്നു കളി തന്‍ പൂരപറമ്പിലേക്ക്...
സന്ധ്യതന്‍ ചുകപ്പു വാനില്‍ വിരിയും വരെ
കളിക്കുന്നു കൂട്ടമൊരായിരം കളികള്‍
വികൃതി നിറഞ്ഞ കുരുന്നു ബാല്യങ്ങള്‍
അമ്മതന്‍ വിളി കേള്‍ക്കും നേരം
മണ്ടുന്നു വീണ്ടും വീട്ടിലേക്കു...
(എഴുതിയത്: ജൂണ്‍ 2009)
Subscribe to:
Post Comments (Atom)
This is my blog. Click here.
ReplyDeleteวิธีการเล่นสล็อตออนไลน์ให้ได้เงิน"
"Arteta pointed out that Arsenal must develop.>> To reduce the level of play against Liverpool."
ReplyDeleteI will be looking forward to your next post. Thank you
ReplyDeleteวิธีการเล่นสล็อตออนไลน์ (มือใหม่สมัครเล่น) "
Top issues, dramas, sports news, foreign movies.
ReplyDeleteประเด็นเด็ด ดราม่าข่าวกีฬาลูกหนังต่างประเทศ