മഴ പോലെ പൊഴിയും സൌഹൃദം.
ആശിക്കുമ്പോള്‍ ചിലപ്പോള്‍ വന്നെത്തും.
കാത്തിരിക്കേണ്ടി വരും മറ്റുചിലപ്പോള്‍.
നിനച്ചിരിക്കാതെ വന്നെത്തി അമ്പരപ്പിക്കും
ചിലപ്പോള്‍ വരവ് നേരെത്തെ അറിയിക്കും.
വന്നാലോ?
കുളിരും സന്തോഷവും മനസ്സില്‍ നിറയ്ക്കും.
ചിലപ്പോള്‍ നൊമ്പരപ്പെടുത്തി തിരിച്ചു പോകും.
പൂക്കളും ചെളിയും മനസ്സിന്‍ മുറ്റത്ത് നിറച്ചു
സൗഹൃദത്തിന്റെ സൗരഭ്യം ബാക്കിയാകി
കൈവഴികളായി എങ്ങോ നടന്നു നീങ്ങും.
(എഴുതിയത്: ജനുവരി 2010)
No comments:
Post a Comment