സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Tuesday, November 30, 2010
ഉള്‍വിളികള്‍
യാ ഇലാഹ്..
യാത്ര തിരിച്ചിട്ടു നാള്‍ ഏറെയായി,
വരികയാണ് നിന്‍ അരികിലേക്ക്
വെറും കൈകളാല്‍..
നിലാവ് പരന്ന
ഉദരത്തില്‍ നിന്നു
നിഷ്കളങ്കമാം മനസ്സോടെ
ആരംഭിച്ചതാണീ യാത്ര.
കൌതുകങ്ങള്‍ നിറഞ്ഞ
ഈ ലോകത്തില്‍ അമ്പരപ്പോടെ
നോക്കി നിന്ന് പോയി പലവട്ടം..
ജീവിത യാത്രയുടെ ദൂരമിനിയെത്ര?
മദധ്യമാണോ, അന്ത്യമാണോ,
അളക്കാന്‍ പ്രാപ്തന്‍ നീയാണ്.
കാഴ്ചകള്‍ കണ്ട സുഖത്തില്‍
അറിഞ്ഞില്ല നേരം വൈകിയതും
നിന്നെ മറന്നതും.
കളങ്കം നിറഞ്ഞ കൃഷ്ണമണികളില്‍
വെളിച്ചം മങ്ങിയ നേരം
ആറടി ദൂരം അകലെ കണ്ടു
വെള്ള മൂടിയ നിഴല്‍ രൂപം
മറ്റൊരു ജന്മം ആറടി മണ്ണില്‍ എകും
നിന്‍ മഹത്വം സ്തുതിക്കാന്‍
അര നാഴിക നേരം കൂടി നീട്ടിതാ
ഏകനാം പ്രപഞ്ച നാഥ..
Labels:
ഉള്‍വരികള്‍
Subscribe to:
Post Comments (Atom)
nannayittundu
ReplyDelete