ചിങ്ങം വന്നു പോയി
പോന്നോണവും വന്നു പോയി
നന്മ നിറഞ്ഞ ചിരികളാല്‍
ഉമ്മറത്തു കാത്തിരുന്ന
മുത്തശ്ശിയും പിരിഞ്ഞു പോയി.
തൊടിയില്‍ വിരിഞ്ഞ
തുമ്പകള്‍ വാടിത്തളര്‍ന്നു,
മുക്കുറ്റിപ്പൂക്കള്‍ വിടര്‍ന്നു പൊഴിഞ്ഞു.
പൂക്കളം തീര്‍ക്കാന്‍ മോഹിച്ച
മുറ്റം വെറും കളകളാല്‍
നിറഞ്ഞു കവിഞ്ഞു..
ഓണക്കോടിയുടുത്തു
ഓടിനടന്ന വയലേലകളിന്നില്ല.
വയലിന്‍ വരമ്പില്‍ ചാഞ്ഞു
തളിര്‍ത്ത നെല്‍ക്കതിരുകള്‍ക്കുമേല്‍
പാറിപ്പറക്കാന്‍ ഓണത്തുമ്പികളുമെത്താറില്ല.
കാറ്റില്‍ താളത്തില്‍
ഊഞ്ഞാലിട്ടു ചുക്കാന്‍ ആട്ടം ആടാന്‍
ചക്കരമാവിന്‍ ചില്ലയുമില്ല,
ചക്കപ്ലാവിന്‍ തണലുമില്ല,
ചങ്ങാതിമാരുമില്ലന്ന്.
വെയിലേറ്റു വാടിയ മരുഭൂവില്‍
ഹരിതമായി വിരുന്നു വന്നുപോകുന്നു
ചിങ്ങം ചങ്ങാതി ഒരായിരം ഓര്‍മകളാല്‍
മനസിന്‍ മുറ്റത്ത് വാടാത്ത പൂക്കളം തീര്‍ത്ത്..
(എഴുതിയത്: സെപ്റ്റംബര്‍ 2010)
This is my blog. Click here.
ReplyDeleteสูตรเค้าไพ่ บาคาร่าออนไลน์แบบต่าง ฉบับหน้าหัดเล่น"