നിശ തന്‍ ജാലകത്തില്‍ കൂടി
ഒരു പ്രണയിനിയായി
നീ വന്നു പലവട്ടം...
പാതി മയക്കത്തില്‍
നിന്‍ ഗന്ധം എന്നെ
വീര്‍പ്പുമുട്ടിച്ചു പലവട്ടം...
കുളിരണിഞ്ഞ നിന്‍
കരങ്ങള്‍ എന്‍ ദേഹമാകെ
തഴുകി പലവട്ടം...
നീ പെയ്തൊഴിഞ്ഞ രാവില്‍
മഴ പെയ്യും മരമായി
ഞാന്‍ മാറി പലവട്ടം...
മറയും നിന്‍ കാലോച്ചക്കേട്ടു
ഞാനുണര്‍ന്ന നേരം
നിന്‍ കൊലുസിന്‍ വെള്ളിമണികള്‍
മുറ്റത്തു പൊഴിഞ്ഞീടുന്നു...
(എഴുതിയത്: ജൂലൈ 2009)
No comments:
Post a Comment