
ശവ്വാലിന്‍ അബിളിക്കലയില്‍
റമദാന്‍ പൊന്‍വിളക്കിന്‍ തിരി താണു
പാരിലാകെ.
ദൈവ കാരുന്ന്യത്തിന്‍ പാലൊളി വീശി
വ്രതത്തിന്‍ പുണ്ണ്യനാളില്‍
മണ്ണിന്‍ മാറില്‍ നീളെ.
തറാബിഹിന്‍ മന്ത്രങ്ങള്‍
വാനില്‍ ലയിച്ചു
രാവിന്‍ നിലാകുളിരലകളില്‍.
പശ്ചാതാപത്താല്‍ ഉയര്‍ന്ന കരങ്ങള്‍
നിറച്ചു ദിനരാത്രങ്ങള്‍
പ്രപഞ്ചനാഥ സ്തുതികള്‍.
ഇരുപത്തിയേഴാം രാവിന്‍ ധര്‍മവും
ലൈലത്തുല്‍ ഖദറിന്‍ ശ്രേഷ്ഠതയും
മാനവ ഹൃദയത്തില്‍ പരിശുദ്ധിയെകി.
വ്രതശുദ്ധിയില്‍ അലക്കിയെടുത്ത
മനസ്സും ശരീരവും തക്ബീര്‍ ധ്വനികളാല്‍
ഒഴുകി അത്തറിന്‍ പരിമളം വീശും
ഈദുല്‍ ഫിത്വറിന്‍ പൊന്‍പുലരിയിലേക്ക്.
(എഴുതിയത്: സെപ്റ്റംബര്‍ 2010)
No comments:
Post a Comment