നീ ആശിച്ചപ്പോഴെല്ലാം
ഒരു കുളിര്‍ മഴ കണക്കെ
ഞാന്‍ പെയ്തിറങ്ങി.
വിളിച്ചിട്ടും വരുന്നില്ല
എന്ന നിന്‍ പരിഭവം
വെയിലത്തും വന്നെത്തി
ഞാന്‍ പൂവണിയിച്ചു.
തുള്ളി തുള്ളിയായി തഴുകിയ
എന്നെ വര്‍ണ്ണ കുടയില്‍
മുഖം ഒളിപ്പിച്ചു
കണ്ടിട്ടും കാണാതെ നടിച്ചു നീ
ജീവിത വീഥിയില്‍ നടന്നകന്നു.
ഒരു വിളിപ്പാടകലെ
കാലത്തിന്‍ പ്രതിഭാസമായി
ഞാന്‍ തീര്‍ത്തു കണ്ണീരിന്‍
നീര്‍ ചാലുകള്‍ നിന്‍ അങ്കണത്തില്‍.
മാഞ്ഞുപോയ ഓര്‍മ്മതന്‍ വിത്തുകള്‍
വീണ്ടും മുളക്കും നിന്‍ മുറ്റത്തു
നഷ്ട വസന്തത്തിന്‍ പൂക്കളായി
എന്‍ വിരഹ മഴയില്‍.
(എഴുതിയത്: നവംബര്‍ 2009)
No comments:
Post a Comment