
പ്രയാസങ്ങള്‍ തന്‍ തീച്ചുളയില്‍ നിന്ന്
പ്രതീക്ഷ തന്‍ ബാണ്ടവും പേറി
പ്രവാസത്തിന്‍ എരിയും ചൂടില്‍
പ്രയാണം ആരംഭിച്ചു ഞാന്‍.
പ്രഭാതത്തില്‍ തുടരും കര്‍മ്മം
പ്രദോഷത്തില്‍ തളരും ഹൃദയം
പ്രഹരം നിറഞ്ഞ വരണ്ട ചൂടില്‍
പ്രേയസി തന്‍ കരലാളനയില്ലാതെ
പ്രാണന്‍ പിടഞ്ഞു വീഴുന്നു.
പ്രകൃതി തന്‍ പച്ചപ്പും
പ്രണയിനി തന്‍ പുഞ്ചിരിയും
പ്രിയ കിടാങ്ങള്‍ തന്‍ കൊഞ്ചലും
പ്രലോഭനമായി മാടി വിളിക്കുന്നു.
പ്രകാശ വേഗം സിരകളില്‍
പ്രായം വരുത്തി നരകളാല്‍.
പ്രവാസത്തിന്‍ പ്രച്ഛന്ന വേഷം
പ്രാണന്‍ വെടിഞ്ഞാടുമ്പോള്‍
പ്രിയ മിത്രങ്ങള്‍ തന്‍ പുഞ്ചിരി
പ്രതിഫലം മാത്രമെന്നറിയാതെ..!
പ്രത്യാശതന്‍ പുതുനാമ്പുകള്‍ നട്ടുവളര്‍ത്തി
പ്രവാസത്തിന്‍ പ്രവാഹത്തില്‍
പ്രയാണം തുടരുന്നു ഞാന്‍...
(എഴുതിയത്: മെയ് 2009)
No comments:
Post a Comment