കണക്കുകള്‍ കൂട്ടി ശീലിച്ച മനസുകള്‍
കിഴിക്കാന്‍ മറന്നു പലതും.
ഹരിക്കാന്‍ മടിച്ച വിരലുകള്‍
ഗുണിച്ചു പലവട്ടം ലാഭം കൊയ്യുന്ന
കണക്കിനായി വീണ്ടും.
ലാഭം കിട്ടിയ ഉത്തരങ്ങള്‍ തട്ടിച്ചു-
നോക്കിയപ്പോള്‍ കിടക്കുന്നു
ചോദ്യ ചിഹ്നങ്ങള്‍ പോലെ
ഒരുപാട് തെറ്റുകള്‍ കീഴേ...
തല തിരിഞ്ഞ കണക്കിന്‍ വഴികള്‍
വെട്ടിത്തിരുത്തി നോക്കവേ!
കിടക്കുന്നു ശിഷ്ട്ടം വന്ന
കണക്കുകള്‍ മാഞ്ഞും മറഞ്ഞും
മര്‍ത്ത്യ ജീവിത കടലാസ്സില്‍ ..
പിന്നിട്ട ജീവിത പിഴവുകള്‍
ഹരിക്കാന്‍ അക്കങ്ങളില്ലാത്ത
ഒറ്റ സംഖ്യയായി അവശേഷിക്കുന്നു
ശിഷ്ട്ട ജീവിതത്തില്‍
കണക്കിലെ കളികളായി...
(എഴുതിയത്: ഓഗസ്റ്റ് 2009)
No comments:
Post a Comment