
പന്ത്രണ്ടക്കങ്ങള്‍ അമ്മാനമാടി
അര്‍ക്കനേയും തിങ്കളേയും
വേര്‍തിരിച്ചു.
പന്ത്രണ്ടു ഇരട്ടിയാക്കി
രാവും പകലും പകുത്തു
ദിന ദൈര്‍ഘ്യം നിശ്ചയിച്ചു.
കടിഞ്ഞാണില്ലാത്ത അശ്വമായി
സൂചി പ്രയാണം തീര്‍ത്തു
അണിയറയില്‍ പല്‍ചക്രങ്ങള്‍.
ശാന്തമായി ഒഴുകും സൂചികള്‍
ലോകത്തിന്‍ ഗതി മാറ്റിമറിച്ചു
വീര യോദ്ധാവിനെ പോലെ.
പെന്റ്റുലത്തിന്‍ താളം
ഭൂലോകത്തിന്‍ ഹൃദയ മിടിപ്പായി
മര്‍ത്ത്യ കര്‍ണ്ണങ്ങളീല്‍ അലയടിച്ചു.
മണി മുഴക്കങ്ങള്‍ കേട്ടു
ഭ്രാന്ത് പിടിച്ച മനുഷ്യന്‍
സമയത്തിനായി നെട്ടോട്ടം ആരംഭിച്ചു.
വിധിയെ പഴിച്ചു ശീലിച്ച നാവുകള്‍
വീണ്ടും സമയമില്ലാ സമയത്തെ പഴിച്ചു
കലികാല യുഗത്തില്‍ ദോഷമായി.
(എഴുതിയത്: നവംബര്‍ 2009)
No comments:
Post a Comment