
സുരയ്യ...
മണ്ണില്‍ നിന്ന്
വിണ്ണിലേക്കുയര്‍ന്ന താരകം.
അനന്തമായ യാത്രയുടെ കൂട്ടുകാരി
മാധവിക്കുട്ടി എന്ന ഈ കമലാദാസ്.
മാമലകള്‍ക്കപ്പുറം
സ്നേഹം ദാഹിച്ചു
പറന്ന ഒരു വേഴാമ്പല്‍ പക്ഷി.
ഭാഷകള്‍ക്കതീതമായി സഞ്ചരിച്ച
‘ എന്റെ കഥ ‘ യുടെ ആത്മ മിത്രം.
നീര്‍മാതള പൂവിന് സുഗന്തം
വാരി വിതറിയ പൂക്കാരി.
സ്ത്രീ തന് സപ്തവര്‍ണ്ണങള്‍
സ്നേഹത്തില്‍ ചാലിച്ചെഴുതിയവള്.
അമ്പാടി കണ്ണനെ സ്നേഹിച്ച
യദുകുല രാധ.
പ്രണയത്തിന് തീക്ഷണതയില്‍
രതി നുരഞ്ഞു പോങിയപ്പോള്
കാമ വെറികൊണ്ടവള് എന്ന-
ദുഷ്പേര് ഏറ്റുവാങിയവള്.
സ്നേഹത്തിന്
മൂര്‍ത്തി ഭാവത്തില്‍ നിന്ന്
കരുണതന്‍ തിരുസന്നിധിയിലേക്ക്
യാത്ര ചെയ്തപ്പോള്‍ ആരോ നിന്നെ
വഴിപിഴച്ചവര്‍ എന്നതിക്ഷേപിച്ചു.
ജീവിത സുകൃതം കണ്ടെത്തിയ നീ
നിശബ്ദമാം പുഞ്ചിരിയോടെ
എല്ലാം സഹിച്ചു.
സിന്ദൂര തിലകമണിയും ഫാലത്തില്‍
നിസ്ക്കര തഴബിനായി
കൊതിച്ചവള്‍.
കൃഷ്ണനെ തേടിയലഞ്ഞ
വിരഹിണിയാം സഖി
അല്ലാഹുവിന് തിരുമുമ്പില്‍
സുജൂദില്‍ വീണു
അഭയം തേടി.
ധീരമായ യാത്രയുടെ
ക്ഷീണത്താല്‍ വിശ്രമിക്കുന്നു നീ
വാക മരത്തിന് തണലില്‍.
വാക്കുകള്‍ അലയടിക്കും
സാഹിത്യ തീരങ്ങള്‍ പറയും
'സുരയ്യ‘ എന്ന സ്നേഹ -
നക്ഷത്രത്തിന് കഥ വാതോരാതെ...
(അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട്... സമര്‍പ്പിക്കുന്നു)
(എഴുതിയത്: ജൂണ്‍ 2009)
വളരെ നന്നായിട്ടുണ്ട് ........
ReplyDeleteഇതിലും നന്നായി ഇവരെ വര്‍ണ്ണിക്കാന്‍ ....
ഇനി വാക്കുകള്‍ ഇല്ല...
ആ നീര്‍മാതള പ്പൂക്കളുടെ സുഗന്ധം മറയില്ല ...
ReplyDeleteഒരു ചെറിയ അനുഭവ ക്കുറിപ്പ്
ഇവിടെയും വായിക്കാം