ഓണ പൂക്കള്‍ വിരിയാത്ത
മാനത്തിന് ഇരുള് പാടത്ത്
മിന്നി തിളങ്ങും മിന്നാമിനുങ്ങുകളെ
വരൂ എന്‍ കൊച്ചു കുടിലിന് മുറ്റത്ത്
ഓണ നിലാവില് കളിയാടാന്‍...
മാനത്തിന് പൂമുഖത്ത്
നെറ്റി ചുളുക്കിയിരിക്കും
അമ്പിളി മാമനെ പേടിച്ചോ
എന്‍ പൂ വിളികള്‍ കേള്‍ക്കാതെ
കണ്ണിറുക്കി കാണിക്കുന്നത്.
സന്തോഷത്താല്‍ തുള്ളി ചാടും
എന്‍ കൊച്ചനുജത്തിക്ക്
ഒരായിരം മിന്നി തിളങ്ങും
പൊന്‍ താരങ്ങള്‍ നിറഞ്ഞ കുഞ്ഞുടുപ്പ്
തുന്നിത്താ പൊന്നോണ സമ്മാനമായി.
താഴെ വന്നാല്‍ എന്‍ അച്ഛന്
പഠിപ്പിച്ച പൊന്നോണ പാട്ടുകള്‍
പാടി കേള്‍പ്പിക്കാന്‍ ഞാന്‍.
അമ്മയും കുഞ്ഞനുജത്തിയും കൂടി
ഓണകളികള്‍ നിങ്ങള്‍ക്കായി കാഴ്ച വെക്കാം..
എഴുതിയത്: സെപ്റ്റംബര്‍ 2009)
"Klopp accepted a difficult job.>> Champions League group stage this year"
ReplyDeleteThis is my blog. Click here.
ReplyDeleteเทคนิคแทงบอลแบบต่างๆ"